ചിന്‍മയിയും അറിവും വേടനും ഒന്നിക്കുന്നു; സംഗീതം ഗോവിന്ദ് വസന്ത

ദി റൈറ്റിംഗ് കമ്പനിയുടെ ബാന്നറില്‍ മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോയാണ് 'ഫ്രം എ നേറ്റീവ് ഡോട്ടര്‍'. സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയാണ് സംഗീതസംവിധാനം.
ഗായിക ചിന്മയി ശ്രീപാദയും 'എന്‍ജോയ് എന്‍ജാമി'യിലൂടെ സുപരിചിതനായഅറിവും 'വോയ്സ് ഓഫ് വോയ്സ്ലെസ്സ്' എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ വേടനും സ്ട്രീറ്റ് അക്കാദമിക്‌സ് അംഗമായ റാപ്പര്‍ ഹാരിസും ഇതിലൂടെ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
മുഹ്‌സിന്‍ പരാരിയുടെ നേറ്റീവ് ബാപ്പ (2013), ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ (2016) എന്നീ മൂസിക് വീഡിയോ സീരീസിലെ മൂന്നാമത്തെ മ്യൂസിക് വീഡിയോയാണ് 'ഫ്രം എ നേറ്റീവ് ഡോട്ടര്‍'.
കോഴിപ്പങ്ക് എന്ന സച്ചിദാനന്ദന്‍ കവിത മുഹ്‌സിന്റെ നിര്‍മാണ സംരഭത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിരുന്നു. അഭിലാഷ് കുമാര്‍ സംവിധാനം നിര്‍വഹിച്ച് ശേഖര്‍ സംഗീതം ചിട്ടപ്പെടുത്തി, ശ്രീനാഥ് ഭാസി പാടിയ കോഴിപ്പങ്ക് യൂട്യൂബിൽ ഹിറ്റായിരുന്നു പി ആര്‍ ഒ - ആതിര ദില്‍ജിത്ത്..
Content Highlights: muhsin parari, chinmayi sripada, Govind Vasantha, arivu, Vedan music album from a native note
Content Highlights: