കപ്പ കൾച്ചർ '26'ന് പുരസ്‌കാരനേട്ടം

കൊച്ചി: കലയും സംഗീതവും ഫാഷനും സമന്വയിപ്പിച്ച സംഗീതോത്സവമായ മാതൃഭൂമി കപ്പ കൾച്ചർ '26' പുരസ്‌കാരനിറവിൽ. ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് കേരള (ഇമാക്)യുടെ ദൃശ്യ, ശ്രാവ്യ മികവിനുള്ള സൈലന്റ് ഹീറോസ് പുരസ്‌കാരങ്ങളാണ് കപ്പ കൾച്ചർ '26'-ലൂടെ ആർ.ഇ.സി. പ്രൊ സൗണ്ട് ആൻഡ് ലൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് കരസ്ഥമാക്കിയത്.
തൃശ്ശൂർ ഹയാത്ത് റീജൻസിയിൽ നടന്ന ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്റെ എട്ടാമത് സൈലന്റ് ഹീറോ അവാർഡ് ചടങ്ങിലായിരുന്നു പുരസ്‌കാര വിതരണം. സംസ്ഥാനത്തെ പ്രമുഖ ഏജൻസികളുമായി മത്സരിച്ചാണ് കപ്പ കൾച്ചറിന്റെ സാങ്കേതികമികവ് രണ്ട് അഭിമാനകരമായ സ്വർണ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയത്.
കപ്പ കൾച്ചറിലെ മികച്ച ശബ്ദ സംവിധാനത്തിന് ബെസ്റ്റ് ഓഡിയോ സൊല്യൂഷ്യൻസ് ഗോൾഡൻ അവാർഡും ദൃശ്യാവിഷ്‌കാരത്തിന് എൽ.ഇ. സി. വാൾ/പ്രൊജക്ടർ സൊല്യൂഷ്യൻ ഗോൾഡൻ അവാർഡും ആർ.ഇ.സി. പ്രൊ സൗണ്ട് ആൻഡ് ലൈറ്റ് പ്രൈവറ്റ് ലിമിറ്റഡിന് ലഭിച്ചു. ഓഡിയോ, ദൃശ്യ വിഭാഗങ്ങളിലുമായി ഒരേസമയം രണ്ട് സ്വർണപുരസ്‌കാരമാണ് നേടിയത്. ഉന്നതനിലവാരത്തിലുള്ള നിർമാണമികവിന്റെയും സാങ്കേതിക നിർവഹണത്തിന്റെയും ശക്തമായ അംഗീകാരമാണീ ഈ അവാർഡ്.
Content Highlights: Mathrubhumi Kappa Culture 26 won two Gold awards at the 8th Silent Heroes Awards., REC Pro Sound and Light secured awards for Best Audio Solutions and Best LED/Projector Solutions., The awards recognize technical excellence in audio-visual production at the Thrissur Hyatt Regency event.