'ഭഗവാന്‍ ദാസന്റെ രാമരാജ്യ'ത്തിലെ 'ലാമ ലാമ' ഗാനം പുറത്തിറങ്ങി

ഗാനരംഗത്തില്‍ നിന്നും
ഗാനരംഗത്തില്‍ നിന്നും

'ഭഗവാന്‍ ദാസന്റെ രാമരാജ്യം' എന്ന സിനിമയിലെ 'ലാമ ലാമ' എന്ന ഗാനം പുറത്തിറങ്ങി. മാപ്പിള രാമായണത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരു ഗാനം മലയാള സിനിമയില്‍ ഇതാദ്യമായി ആണ് പുറത്തിറങ്ങുന്നത്. സൂരജ് സന്തോഷ് പാടി അഭിനയിച്ച ഈ ഗാനത്തില്‍ മിന്നല്‍ മുരളിയിലൂടെ പ്രശസ്തനായ ബാല താരം വസിഷ്ഠും മറ്റു കുട്ടികളും അണിനിരക്കുന്നുണ്ട്. പാട്ടിന്റെ പൂര്‍ണ്ണ പതിപ്പ്  സരിഗമയാണ് പുറത്തിറക്കിയത്.

നവാഗത സംഗീത സംവിധായകനായ വിഷ്ണു ശിവശങ്കറിന്റെ സംഗീതത്തില്‍, ഗണേഷ് മലയത്താണ് മാപ്പിളരാമായണത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള വരികള്‍ തയ്യാറാക്കിയിരിക്കുന്നത്. അക്ഷയ് രാധാകൃഷ്ണനും ടി. ജി രവിയും നന്ദന രാജനും മുഖ്യ കഥാപാത്രങ്ങള്‍ ആകുന്ന രാമരാജ്യത്തില്‍,ഇര്‍ഷാദ് അലി, മണികണ്ഠന്‍ പട്ടാമ്പി , നിയാസ് ബക്കര്‍ , , മാസ്റ്റര്‍ വസിഷ്ഠ്,  പ്രശാന്ത് മുരളി, വരുണ്‍ ധാര, ശ്രീജിത്ത് രവി, അനൂപ് കൃഷ്ണ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.
 
നവാഗതനായ റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റയ്‌സണ്‍ കല്ലടയിലാണ്. ഫെബിന്‍ സിദ്ധാര്‍ത്ഥ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 

ഛായാഗ്രഹണം -ഷിഹാബ് ഓങ്ങല്ലൂര്‍ ,  എഡിറ്റിംഗ് - മിഥുന്‍ കെ ആര്‍ ,  സംഗീത സംവിധാനം - വിഷ്ണു ശിവശങ്കര്‍ . ജിജോയ് ജോര്‍ജ് ഗണേഷ് മലയത്ത് എന്നിവരുടെതാണ് വരികള്‍ .  കലാസംവിധാനം - സജി കോടനാട് ,ചമയം - നരസിംഹ സ്വാമി, വസ്ത്രാലങ്കാരം - ഫെമിനാ ജബ്ബാര്‍, പ്രോജക്റ്റ് ഡിസൈന്‍ - രജീഷ് പത്തംകുളം, സൗണ്ട് ഡിസൈന്‍ - ധനുഷ് നായനാര്‍, സംഘട്ടനം - വിന്‍ വീരാ,
ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ - ദിനില്‍ ബാബു, സഹസംവിധാനം - വിശാല്‍ വിശ്വനാഥന്‍ , എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -  രാജീവ് പിള്ളത്ത് ,  ബിസിനസ് കണ്‍സള്‍ട്ടന്റ് - സീതലക്ഷ്മി, പ്രൊജക്റ്റ് കണ്‍സള്‍ട്ടന്റ് - പൊന്നമ്പിളി ശാരദ വിശ്വനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് & പിആര്‍ - വൈശാഖ് വി വടക്കേവീട്, വി എഫ് എക്‌സ് -  ഫ്രെയിംസ് ഫാക്ടറി,  പരസ്യകല-  കഥ, മീഡിയ ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡിസൈന്‍ -  പപ്പറ്റ് മീഡിയ. സരിഗമയാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിട്ടുള്ളത്. ഷോബിസ് ചിത്രം ഉടന്‍ തീയറ്ററുകളില്‍ എത്തിക്കും.

Content Highlights: Laama Laama - Promo Song Bhagavan Dasante Ramarajyam Sooraj Santhosh Vishnu Sivasankar