ഹിറ്റ് ആവര്‍ത്തിക്കാന്‍ കുടുക്കിലെ പാട്ട്; സിത്താര ആലപിച്ച പാട്ടിന്റെ ടീസര്‍ പുറത്ത്

ബിലഹരി സംവിധാനം ചെയ്ത കുടുക്ക് 2025 ഏറെ പ്രതീക്ഷയോടെ മലയാളികള്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. ചിത്രത്തിന്റെ ടീസറിനും ട്രെയ്ലറിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഏറെ കാഴ്ചക്കാരെ നേടിയ തെയ്തക സോങ്ങിനും മാരന്‍ സോങ്ങിനും ശേഷം ഇപ്പോള്‍ മൂന്നാമത്തെ ഗാനത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ഭൂമീ സംഗീതം ചെയ്ത് സിത്താര കൃഷ്ണകുമാറും ഭൂമിയും ചേര്‍ന്ന് ആലപിച്ച പൂവേ എന്ന പുതിയ പാട്ട് ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടുകയാണ്. മൂന്നാറിന്റെ ദൃശ്യ ഭംഗിയില്‍ റാം മോഹന്‍ സ്വാസിക പെയര്‍ അഭിനയിക്കുന്ന പ്രണയരംഗങ്ങള്‍ ആണ് പാട്ടിന്റെ ടീസറില്‍. ഹരിത ഹരിബാബു, ശ്യാം നാരായണന്‍ ടി. കെ എന്നിവര്‍ ചേര്‍ന്നാണ് വരികള്‍ രചിച്ചിരിക്കുന്നത്.
മലയാളികള്‍ക്ക് ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ നല്‍കിയ സിത്താര ഒരിടവേളക്ക് ശേഷം പുറത്തിറങ്ങുന്ന ഗാനം കൂടിയാണ് പൂവേ സോങ്ങ്. കൃഷ്ണശങ്കര്‍, ദുര്‍ഗ കൃഷ്ണ, റാം മോഹന്‍, സ്വാസിക, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് തുടങ്ങിയവര്‍ അഭിനയിക്കുന്ന കുടുക്ക് 2025 ആഗസ്റ്റ് 25 ന് തീയറ്ററുകളില്‍ എത്തും. ഒരു റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ആണ് ചിത്രം എന്നാണ് സൂചന.
Content Highlights: kudukku 2025 sithara Krishnakumar Bilahari Durga Krishna Swasika Krishna Shankar