സണ്ണി ലിയോൺ ആടി തകർത്ത ബേബി ഡോൾ, പാട്ട് പാടിയത് പ്രതികാരബുദ്ധിയോടെയെന്ന് ഗായിക കനിക

സണ്ണി ലിയോൺ വേഷമിട്ട രാഗിണി എംഎംഎസ് 2 എന്ന ചിത്രത്തിലെ ബേബി ഡോൾ എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ച ഒന്നാണ്. ഗാനം ആലപിച്ച കനിക കപൂറിന്റെ കരിയറിൽ ബ്രേക്ക് നൽകിയതും ബേബി ഡോൾ ആണ്. പാട്ട് ഹിറ്റായതോടെ ബേബി ഡോൾ ഗായിക എന്ന പേരിലാണ് കനിക കപൂർ അറിയപ്പെടുന്നത് തന്നെ.
എന്നാൽ ഈ ഗാനം പാടിയത് പ്രതികാര ബുദ്ധിയോടെയായിരുന്നുവെന്ന് തുറന്ന് പറയുകയാണ് കനിക. സ്വകാര്യ ജീവിതത്തിൽ ഏറെ വിഷമതകൾ അനുഭവിക്കുന്നതിനിടയിലാണ് ഈ ഹിറ്റ് നമ്പർ പാടിത്തീർത്തതെന്ന് ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ കനിക വ്യക്തമാക്കി.
"ജീവിതത്തിൽ ഏറെ മനോവിഷമങ്ങളിൽക്കൂടി കടന്നു പോകുന്ന സമയത്താണ് ‘ബേബി ഡോൾ’ ഗാനം ആലപിക്കാനുള്ള അവസരം എന്നെത്തേടിയെത്തുന്നത്. വ്യക്തിജീവിതത്തിലെ ജയപരാജയങ്ങൾക്കു നടുവിൽ നിൽക്കുമ്പോഴാണ് ഈ ഗാനം പാടാനുള്ള അവസരം എന്നെ തേടി വരുന്നത്. പാട്ടിലെ ഒരു വരി ഇങ്ങനെയായിരുന്നു ഈ ലോകം പിച്ചളകൊണ്ടാണ് നിർമിച്ചിരിക്കുന്നത്, എന്നെ സ്വർണം കൊണ്ടും.. ആ വാക്കുകളുടെ അർഥം അറിഞ്ഞതും ഞാൻ പ്രതികാരചിന്തയോടെയാണ് അത് പാടിത്തീർത്തത്. സങ്കടകരമായ കാര്യമാണത്. പക്ഷേ എന്റെ മുഴുവൻ ഹൃദയവും നൽകിയാണ് ഞാൻ അത് പാടിയത്. ആളുകൾ അതേറ്റെടുക്കുകയും ചെയ്തു". കനിക പറയുന്നു
കുമാറിന്റെ വരികൾക്ക് മീറ്റ് ബ്രോസ് അഞ്ചാൻ ആണ് സംഗീത സംവിധാനം ചെയ്തത്.. മീറ്റ് ബ്രോസ് കനികയ്ക്കൊപ്പം ആലാപനത്തിലും പങ്കു ചേർന്നിട്ടുണ്ട്.
Content Highlights : Kanika Kapoor about baby doll song sunny leone movie Ragini MMS2
Content Highlights: