മതം മാറ്റാൻ, പീഡിപ്പിക്കാൻ, വേദനിപ്പിക്കാൻ ഒരാളെ ഒപ്പം കൂട്ടുന്നത് പ്രണയമല്ല- കൈതപ്രം

കൈതപ്രം ദാമോദരൻ നമ്പൂതിരി| Photos: Mathrubhumi
കൈതപ്രം ദാമോദരൻ നമ്പൂതിരി| Photos: Mathrubhumi

ദേവദുന്ദുഭി സാന്ദ്രലയം
ദിവ്യവിഭാത സോപാന രാഗലയം..

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ആദ്യത്തെ പാട്ട്.
യേശുദാസിന്റെ മധുരമൂറുന്ന ശബ്ദത്തിൽ റേഡിയോയിലൂടെ ഈ പാട്ട് ആവർത്തിച്ചാവർത്തിച്ച് കേട്ടവരാണ് എൺപതുകളിലെ തലമുറ. രാമായണക്കാറ്റിനൊപ്പം ചുവടുവെച്ച തൊണ്ണൂറുകളും കടന്ന് റീലുകൾ  അടക്കി ഭരിക്കുന്ന മിന്നൽ വള കയ്യിലിട്ട പെണ്ണഴകിന് പിന്നാലെയാണ് മലയാളി. പിന്നിട്ട ഓരോ തലമുറയുടേയും പ്രണയവും കാത്തിരിപ്പും വിരഹവുമാകാൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്കായി. ചന്ദ്രകാന്തം കൊണ്ടുള്ള നാലുകെട്ടിലെ വീണമീട്ടിയ സ്വരകന്യകമാരിൽ നിന്നും പ്രണയം പൊട്ടു തൊട്ട പൗർണമിയെ തൊട്ടു നിൽപ്പുണ്ട്. മൈക്കണ്ണെഴുതിയൊരുങ്ങി വെറുതെ കാണാൻ വെറുതെ മിണ്ടാനുള്ള കാത്തിരിപ്പിനൊപ്പവും കണ്ണീർ പൂവിന്റെ കവിളിൽ തലോടി കടന്നുപോയ പ്രണയത്തോട് നെഞ്ചിൽ  നിറച്ചതെല്ലാം കഴിഞ്ഞ കഥയിലെ ഓർമ്മകളായ് മറന്നുകൊള്ളാം എന്നുപറയാനും കൈതപ്രം തലമുറകൾക്കൊപ്പം കൂടി. കവിത തുളുമ്പുന്ന വരികളിൽ നിന്നും  ന്യൂജനറേഷന്റെ പുതിയ പ്രണയസമവാക്യത്തിനൊപ്പമെത്തി നിൽക്കുന്ന യാത്രയേക്കുറിച്ച് കൈതപ്രം പറയുന്നു.....

എഴുപത്തിയഞ്ചിന്റെ നിറവിൽ നിന്നുകൊണ്ടാണ് 2K കിഡ്സ് വരെ നെഞ്ചേറ്റിയ മിന്നൽ വളയെന്ന പാട്ട് രചിക്കുന്നത്. പുതിയ തലമുറയെ കയ്യിലെടുത്ത ടെക്നിക്.

Content Highlights: Kaithapram Damodaran Namboothiri: A Lyrical Journey Through Generations of Malayalam Cinema

Continue reading