ഹക്കീം ഷാജഹാൻ നായകനാകുന്ന 'കടകൻ'; ആദ്യ ഗാനം 'ചൗട്ടും കുത്തും' പുറത്ത്

ഹക്കീം ഷാജഹാനെ നായകനാക്കി നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിക്കുന്ന 'കടകൻ' എന്ന ചിത്രത്തിലെ ആദ്യ ഗാനം 'ചൗട്ടും കുത്തും' പുറത്തിറങ്ങി. ഗോപി സുന്ദറിന്റെ മനോഹര സംഗീതത്തിൽ എത്തിയ ഗാനം പ്രേക്ഷകർക്ക് ആവേശം പകരുന്ന വിധത്തിലാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. ഫോൾക്ക്ഗ്രാഫർ വരികൾ ഒരുക്കിയ ഈ ഗാനം ഫോൾക്ക്ഗ്രാഫറും സംഘവും ചേന്നാണ് ആലപിച്ചിരിക്കുന്നത്.
ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന 'കടകൻ' ഫെബ്രുവരി 23-ന് തിയറ്ററുകളിലെത്തും. ബോധിയും എസ് കെ മമ്പാടും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം ഫാമിലി എന്റർടൈനറാണ്. ഖലീലാണ് നിർമാതാവ്.
ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവർ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്കും ഫസ്റ്റ് ലുക്കും സ്വീകാര്യത നേടിയിരുന്നു.
ഛായാഗ്രഹണം: ജാസിൻ ജസീൽ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്, സൗണ്ട് ഡിസൈൻ: ജിക്കു, റി-റെക്കോർഡിംങ് മിക്സർ: ബിബിൻ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി: ടി ഗോപാൽകൃഷ്ണ, ആക്ഷൻ: ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങൾ: ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കോറിയോഗ്രഫി: റിഷ്ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ: ബാബു നിലമ്പൂർ, വി.എഫ്.എക്സ് & ടൈറ്റിൽ ആനിമേഷൻ: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ: കൃഷ്ണപ്രസാദ് കെ വി, പിആർഒ: ശബരി.
Content Highlights: hakkim shah movie kadakan new song released