കോവിഡിനെ പാട്ടിലാക്കാന്‍ റാപ് മ്യൂസിക്കുമായി ബെംഗളൂരു മലയാളി

നാടാകെ കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ അണിചേരുമ്പോള്‍ പിന്തുണയുമായി യുവാക്കളെ റാപ് മ്യൂസിക്കിലൂടെ ബോധവത്കരിച്ച് ബെംഗളൂരു മലയാളിയും. വയനാട് സ്വദേശിയും ഡ്രം ഇവന്റ്സ് ഇന്ത്യയുടെ സ്ഥാപകനുമായ ശ്യാം സൂരജാണ് റാപ് സംഗീതത്തിന്റെ പിന്നില്‍. ശ്യാം സൂരജിന്റെ മകന് ബെംഗളൂരു ക്രൈസ്റ്റ് കോളേജിലെ പ്ലസ്ടു വിദ്യാര്‍ഥി ആര്യനും റാപ് മ്യൂസിക്കില്‍ സജീവപങ്കാളിയാണ്. ആര്യനാണ് പാട്ടുകള്‍ രചിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ബ്രേക്ക് ദി ചെയിന്‍ പ്രചാരണത്തിന്റെ ഭാഗമാകുകയെന്ന ലക്ഷ്യവുമായാണ് റാപ് സംഗീതമൊരുക്കിയിരിക്കുന്നതെന്ന് ശ്യാം സൂരജ് പറഞ്ഞു.
ലോക്ഡൗണിനെത്തുടര്‍ന്ന് വീട്ടില്‍ കുടുങ്ങിയ യുവാക്കളാണ് പുറത്തിറങ്ങാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, ലോക് ഡൗണിന്റെ ബോറടി മാറ്റുന്നതിനൊപ്പം ബ്രേക്ക് ദി ചെയിന്‍ പ്രചാരണത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ഈ റാപിന് കഴിയുമെന്നാണ് ശ്യം സൂരജിന്റെയും ആര്യന്റെയും പ്രതീക്ഷ. കൈകള്‍ കഴുകാനും മുഖാവരണങ്ങളണിയാനും മതിയായ സാമൂഹിക അകലം പാലിക്കാനും ബോധവത്കരിക്കുന്ന ഗാനം ഫെയ്സ്ബുക്കിലും യൂ ട്യൂബിലും ഇതിനോടകം ഒട്ടേറെപ്പേരാണ് കണ്ടത്.
ലോക്ഡൗണ്‍ തുടങ്ങുന്നതിനുമുമ്പേ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ഗാത്മകമായി പങ്കുചേരണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ആര്യന് പറയുന്നു. ഇതാണ് റാപ് ഗാനമായി രൂപാന്തരപ്പെട്ടത്. ' ബ്രേക്ക് ദ ചെയ്ന്‍. മെയ്ക്ക് എ ചെയ്ഞ്ച് ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ കേള്‍ക്കുന്നവര്‍ക്ക് പെട്ടെന്ന് വ്യക്തമാകുന്ന രീതിയില്‍ ലളിതമായാണ്. ആഫ്രിക്കന്‍ സംഗീതം ഇടകലര്‍ന്ന ൈശലിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. രണ്ടുദിവസം കൊണ്ടാണ് പാട്ടിന്റെ രചനയും കമ്പോസിങ്ങും ദൃശ്യാവിഷ്കാരവുമെല്ലാം പൂര്‍ത്തിയാക്കിയത്.
ഘാന സ്വദേശി ഡോണ്‍ അഫേറോയാണ് പാടിയിരിക്കുന്നത്. ഡിന്റോ ജോസഫ് ക്യാമറയും ജിനിത് എഡിറ്റിങ്ങും നിര്‍വഹിച്ചു. അല്‍ഫോണ്‍സ് അഹുമാനി, ജോര്‍ജ് അബ്ബാന്‍, കോഫി ജിയാബോ, സാന്‍ഡി തുടങ്ങിയവരാണ് പിന്നണിയിലുള്ള മറ്റുള്ളവര്‍. രാജാജിനഗറിലെ സ്റ്റുഡിയോയിലാണ് ഗാനത്തിന്റെ ചിത്രീകരണവും റെക്കോഡിങ്ങുമെല്ലാം നടന്നത്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികളെല്ലാം മികച്ച രീതിയിലാണ് നടക്കുന്നതെന്നും ഈ ഗാനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുകയാണെന്നും ശ്യാം സൂരജ് പറഞ്ഞു.
Content Highlights: Break the chain make a change, Covid 19, Corona, Rap song, Shyam Sooraj
Content Highlights: