ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്, എന്റെ ജീവിതം കൂടിയാണ് 'തലവര'- അഖില്‍ അനില്‍കുമാര്‍

മായ്ക്കാന്‍ ശ്രമിക്കുംതോറും ചോരപൊടിയുന്ന പാടുകളുമായി ജീവിക്കുന്ന ഒരു യുവാവ്. ജീവിതം നല്‍കിയ പ്രതിസന്ധികളിലും അയാളെ ചേര്‍ത്തുപിടിക്കാന്‍ ആളുകളുണ്ടാവുന്നു. സ്വപ്‌നങ്ങളിലേക്ക് നടക്കുമ്പോള്‍ അയാള്‍ അനുഭവിക്കേണ്ടിവരുന്ന സംഘര്‍ഷങ്ങള്‍ ഏറെയാണ്. എന്നാല്‍, തലയുയര്‍ത്തി നില്‍ക്കാനുള്ള ശ്രമത്തിന് മുറിപ്പാടുകള്‍ തടസ്സമല്ലെന്ന തിരിച്ചറിവിലേക്ക് എത്തിച്ചേരുന്നു. വിറ്റിലിഗോ എന്ന അവസ്ഥയുള്ള ജ്യോതിഷ് എന്ന കഥാപാത്രമായി അര്‍ജുന്‍ അശോകന്‍ നായകനായ 'തലവര' തീയേറ്ററുകളില്‍ കൈയടി നേടുകയാണ്. ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച ചിത്രം സംവിധാനംചെയ്തിരിക്കുന്നത് അഖില്‍ അനില്‍കുമാര്‍ ആണ്. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ അഖില്‍, 'അര്‍ച്ചന 31 നോട്ട് ഔട്ട്', ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയിലെ 'ഗീതു അണ്‍ചെയിന്‍ഡ്' എന്നിവയ്ക്ക് ശേഷം സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് 'തലവര'. ചിത്രത്തെക്കുറിച്ച് അഖില്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു...
കഥയില്‍ തെളിഞ്ഞ 'തലവര'
Content Highlights: Thalavara director Akhil Anilkumar Interview