സംവിധായകന്‍റെ ആശയങ്ങള്‍ അനുസരിച്ചാണ് 'തലവര'യ്ക്ക് സംഗീതമൊരുക്കിയത് | അഭിമുഖം- ഇലക്ട്രോണിക് കിളി

#സ്വീറ്റി കാവ്
ഇലക്ട്രോണിക് കിളി | Photo : Special Arrangement
ഇലക്ട്രോണിക് കിളി | Photo : Special Arrangement

'ഹേ ബനാനേ' എന്ന പാട്ടിനേയും സംഗീതസംവിധായകന്‍ ഇലക്ട്രോണിക് കിളിയെന്ന സ്റ്റെഫിന്‍ ജോസിനേയും മലയാളികള്‍ ഏറ്റെടുത്തത് അതിന്റെ വൈബും വ്യത്യസ്തതയും കൊണ്ടാണ്. റിലീസിനൊരുങ്ങുന്ന തലവര എന്ന ചിത്രത്തിലെ 'കണ്ട് കണ്ട്' വീണ്ടും ട്രെന്‍ഡിങ് ടോപ്പില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇലക്ട്രോണിക് കിളി. സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാം വഴിയാണ് അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന തലവരയിലേക്ക് ഇലക്ട്രോണിക് കിളി എത്തിയത്. തലവരയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയത് പുതുമയുള്ള അനുഭവമായിരുന്നുവെന്ന് സ്റ്റെഫിന്‍ പറയുന്നു. വളരെ സിമ്പിളായ, ഹമ്പിളായ നല്ലൊരു പടമാണ് തലവരയെന്നും സ്റ്റെഫിന്‍ കൂട്ടിച്ചേര്‍ക്കുന്നു. സംഗീതസംവിധാനം മാത്രമല്ല, ബനാനയും കണ്ട് കണ്ടും പാടിയതും സ്റ്റെഫിനും ചേര്‍ന്നാണ്. സര്‍ക്കീട്ട് എന്ന ചിത്രത്തിനുവേണ്ടി ഗോവിന്ദ് വസന്ത ഈണമിട്ട ഗാനമുള്‍പ്പെടെ പാടി ഗായകനെന്ന ലേബലും സ്റ്റെഫിന്‍ സ്വന്തമാക്കി. തലവരയെ കുറിച്ചും തന്റെ സംഗീതപ്രവര്‍ത്തനത്തെ കുറിച്ചും സ്റ്റെഫിന്‍ സംസാരിക്കുന്നു. 

തലവരയിലെ ​ഗാനങ്ങൾ / ബാക്ക്​​ഗ്രൗണ്ട് സ്കോർ എന്നിവ ഏതുവിധത്തിലാണ് ഒരുക്കിയിരിക്കുന്നത്/ സിനിമയുടെ പശ്ചാത്തലത്തിനനുസരിച്ചുള്ള സം​ഗീതമൊരുക്കാനായെന്ന സംതൃപ്തിയുണ്ടോ.

Content Highlights: electronic kili

Continue reading