‘സന്ദേശത്തിൽ നിന്ന് കേരള രാഷ്ട്രീയം ഒരിഞ്ച് മുന്നോട്ടുപോയിട്ടില്ല; ചെളിവാരിയെറിയലുകൾ കാണുമ്പോൾ ഇന്നും തമാശ തോന്നും’

സത്യൻ അന്തിക്കാട്‌
സത്യൻ അന്തിക്കാട്‌

കേരള രാഷ്ട്രീയം സന്ദേശം സിനിമ എടുത്ത കാലത്ത് നിന്നും ഒരിഞ്ച് മുന്നോട്ട് നീങ്ങിയിട്ടില്ലെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. അന്ന് ഇത്രയേറെ അഴിമതി കേരളത്തിൽ ഉണ്ടായിരുന്നില്ല, എന്നാൽ ഇന്ന് അഴിമതി വളരെ കൂടി, അധികാരം മാത്രം ലക്ഷ്യമിട്ടാണ് ഭൂരിഭാഗം രാഷ്ട്രീയക്കാരും പ്രവർത്തിക്കുന്നത്. ശ്രീനിവാസന് എഴുതാൻ പറ്റുന്ന സാഹചര്യം ഉണ്ടായാൽ സന്ദേശം സിനിമയ്ക്ക് രണ്ടാം ഭാഗം വരാനുള്ള സാധ്യത തള്ളിക്കളായാനാവില്ലെന്നും സത്യൻ അന്തിക്കാട്. മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇന്നും രാഷ്ട്രീയക്കാരെ ട്രോളാനും വിമർശിക്കാനുമെല്ലാം ഉപയോഗിക്കുന്നത് സന്ദേശം സിനിമയിലെ ഡയലോഗുകളാണ്. സന്ദേശം സിനിമ ഇറങ്ങിയ കാലത്തുനിന്നും കേരളരാഷ്ട്രീയം ഇപ്പോഴും മുന്നോട്ടുപോയിട്ടില്ലെന്നാണോ?

Content Highlights: director sathyan anthikad interview sandesham movie

Continue reading