പവന്‍ എന്നെ തിരഞ്ഞെടുക്കുകയായിരുന്നു ; ആ സീനിലെ നായകന്‍ ഞാനാണെന്ന് മമ്മൂട്ടി പറഞ്ഞു- മനോഹര്‍ പാണ്ഡെ

യു.പിയിലെ ടിക്രി ഗ്രാമത്തിലെ നിശബ്ദത ഇഴയുന്ന ഒരു രാത്രി. മഞ്ഞവെളിച്ചത്തില്‍ പൊതിഞ്ഞുകിടക്കുന്ന അവിടേയ്ക്ക് ഒരുപാട് ചോദ്യങ്ങള്‍ക്കുത്തരം തേടിയെത്തുന്ന ടാറ്റ സുമോയും നാലു പോലീസുകാരും. ഞൊടിയിടയില്‍ ചുഴലിപോലെ വീശിയടിക്കുന്ന സംഘട്ടനരംഗങ്ങള്‍. ഒരു നാടിന്റെ മുഴുവന്‍ നായകനായി പവനെന്ന ലോക്കല്‍ ഗുണ്ട.അവനെ ചുറ്റി നില്‍ക്കുന്ന ഗ്രാമവാസികള്‍. കണ്ണൂര്‍ സ്‌ക്വാഡ് കണ്ടവരാരും മറക്കാത്ത ക്ലാസിക് രംഗമാണിത്. തീയേറ്ററില്‍ സ്‌ക്വാഡിന്റെ വിജയത്തിനായി പ്രേക്ഷകര്‍ കരഘോഷം മുഴക്കുമ്പോഴും വില്ലനെങ്കിലും പവന്‍ ഭയ്യയോടും ഒരിഷ്ടം തോന്നാത്തവര്‍ കുറവാണ്. ഗ്രാമത്തിന്റെ രക്ഷകനായി പുറമേ നിന്നുള്ളവരില്‍നിന്നു തന്റെയാളുകളെ രക്ഷിക്കാനിറങ്ങിയ പവന്‍ ഭയ്യയെന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയ നടനാണ് മനോഹര്‍ പാണ്ഡെ. ഹൃത്വിക് റോഷന്റെ സൂപ്പര്‍ 30-യിലൂടെയാണ് മനോഹറിന്റെ സിനിമായാത്രയുടെ തുടക്കം. ഗംഗുഭായി കത്യവാടിയില്‍ ആലിയ ഭട്ടിനൊപ്പവും ആദിപുരുഷില്‍ പ്രഭാസിനൊപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ കാഴ്ച വെച്ചതിന് ശേഷമാണ് മലയാളത്തിലേയ്ക്ക് മനോഹര്‍ എത്തുന്നത്. കണ്ണൂര്‍ സ്‌ക്വാഡ് ബോക്സ് ഓഫീസ് വിജയവുമായി മുന്നേറുമ്പോള്‍ മനോഹര്‍ തന്റെ സിനിമാവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു.
* കണ്ണൂര്‍ സ്‌ക്വാഡിലേയ്ക്ക് എത്തുന്നത് എങ്ങനെയാണ്?
Content Highlights: manohar pandey actor interview,kannur squad,mammootty,malayalam new film