ഇന്റർപോൾ വരെ തോറ്റിടത്ത് ഒരു എസ്‌ഐയുടെ ധീരത; ചാൾസ് ശോഭരാജിനെ പൊക്കിയ ഇൻസ്‌പെക്ടര്‍ ഝിന്‍ഡേ

#അജ്നാസ് നാസർ
ചാള്‍സ് ശോഭരാജ് (ഫയല്‍ ചിത്രം) | Photo: AFP
ചാള്‍സ് ശോഭരാജ് (ഫയല്‍ ചിത്രം) | Photo: AFP

രു കാലത്ത് ഇന്ത്യയിലും യൂറോപ്പിലും മരണത്തിന്റെ ഭീതി വിതച്ച ക്രൂരനായ സീരിയല്‍ കില്ലറാണ് ചാള്‍സ് ശോഭരാജ്. ലോകപോലീസായ ഇന്റര്‍പോള്‍ പോലും മോസ്റ്റ് വാണ്ടഡ് ക്രിമിനലായി പ്രഖ്യാപിച്ച കൊടും കുറ്റവാളി. വഞ്ചകന്‍, സാത്താന്‍ തുടങ്ങിയ അര്‍ഥം വരുന്ന 'ദി സെര്‍പന്റ്' എന്ന പേരിലായിരുന്നു ശോഭരാജ് അറിയപ്പെട്ടിരുന്നത്.  വിനോദസഞ്ചാരികളെ കൊല്ലുന്നവന്‍ എന്ന അര്‍ഥത്തില്‍ ബിക്കിനി കില്ലര്‍ എന്ന പേരും വീണു. പല കാലങ്ങളിലായി മുപ്പതോളം കൊലപാതകങ്ങളും മറ്റ് കൊടും കുറ്റകൃത്യങ്ങളും ചെയ്ത ചാള്‍സ് ശോഭരാജിനെ പിടികൂടാന്‍ പലരാജ്യങ്ങളിലെയും പല വന്‍കിട അന്വേഷണ ഏജന്‍സികളും ശ്രമിച്ചിരുന്നു. മിക്കപ്പോഴും ഇവരെല്ലാം പരാജയപ്പെട്ടു. എന്നാല്‍, മുംബൈ പോലീസിലെ ഒരു സാധാരണ എസ്‌ഐയാണ് ലോകത്തെ വിറപ്പിച്ച ഈ സീരിയല്‍ കില്ലറെ അറസ്റ്റ് ചെയ്തത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? അതും രണ്ട് വട്ടം. ബോംബെ പോലീസിന്റെ പേര് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനാക്കിയ ആ എസ്‌ഐയുടെ പേരാണ് മധുകര്‍ ബാപുറാവു ഝിന്‍ഡേ. മനോജ് ബാജ്‌പെയ് നായകനായ നെറ്റ്ഫ്‌ളിക്‌സ് സിനിമ ഇന്‍സ്‌പെക്ടര്‍ ഝിന്‍ഡേയിലൂടെ വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ് ഈ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥന്‍.

ദ ബിക്കിനി കില്ലര്‍

Content Highlights: the real story behind netflix inspector zende Charles Sobhraj

Continue reading