ദിശ സാലിയൻ കേസ് സി.ബി.ഐക്ക്; ഹർജിയിൽ ഞെട്ടിക്കുന്ന ആരോപണങ്ങൾ, സുശാന്തിന്റെ ഫയൽ വീണ്ടും തുറക്കുമോ?

ദിശ സാലിയന്‍, സുശാന്ത് സിങ് രാജ്പുത്‌ | Photo: Facebook/ Disha Salian, AFP
ദിശ സാലിയന്‍, സുശാന്ത് സിങ് രാജ്പുത്‌ | Photo: Facebook/ Disha Salian, AFP

ദിശ സാലിയന്റെ മരണക്കേസ് പുനരന്വേഷിക്കാൻ ബോംബെ ഹൈക്കോടതി നൽകിയ ഉത്തരവിന്റെ പിന്നാലെ സുശാന്ത് സിങ് രാജ്പുതിന്റെ ദുരൂഹമരണത്തെ ചുറ്റിപ്പറ്റിയുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ വീണ്ടും സജീവമായി. ബിഹാർ സ്വദേശിയായ നടനെ കൊന്നതാണെന്നും പുനരന്വേഷിക്കണമെന്നുമുള്ള ആരാധകരുടെ മുറവിളിക്ക് ശക്തിപകരുന്നതായി ഒരു ദേശീയചാനൽ നടത്തിയ ഒളിക്യാമറാ ഓപ്പറേഷൻ. രാജ്പുതിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ മുംബൈയിലെ കൂപ്പർ ആശുപത്രി മോർച്ചറിയിലെ ജീവനക്കാരനായിരുന്ന രൂപ്കുമാർ ഷാ, നടന്റെ ശരീരത്തിൽ രണ്ടോ മൂന്നോ തവണ കഴുത്തു ഞെരിക്കപ്പെട്ടതിന്റെ അടയാളമുണ്ടായിരുന്നുവെന്ന് രഹസ്യക്യാമറയ്ക്കു മുന്നിൽ അവകാശപ്പെട്ടു. ദിശ കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

2020 ജൂൺ 14-നാണ് നടൻ സുശാന്തിനെ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അതിന് ആറുദിവസം മുമ്പ്, 2020 ജൂൺ എട്ടിന് മലാഡിലെ ഒരു  കെട്ടിടത്തിന്റെ 14-ാം നിലയിൽനിന്ന് വീണു മരിക്കുകയായിരുന്നു 28-കാരിയായ ദിശ സാലിയൻ എന്നായിരുന്നു പോലീസ് നിഗമനം. സുശാന്തിന്റെ മുൻ മാനേജരായിരുന്നു അവർ. പോലീസിന്റെ പ്രാഥമിക പ്രതികരണം കൊലപാതക അന്വേഷണത്തിന് പകരം ഒരു അപമൃത്യു റിപ്പോർട്ട് മാത്രമായിരുന്നു. പരാജയപ്പെട്ട പ്രൊജക്ടുകൾ, പണത്തെച്ചൊല്ലി പിതാവുമായുണ്ടായ തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷാദരോഗമാണ് മരണത്തിന് മുമ്പുള്ള അവരുടെ മാനസികാവസ്ഥയ്ക്ക് കാരണമെന്ന് 2021-ൽ മാൽവാനി പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Content Highlights: Bombay High Court orders CBI investigation into the death of Disha Salian. Shocking claims emerge regarding a potential link between Disha Salian and Sushant Singh Rajput's deaths. A sting operation features a mortuary worker claiming visible injuries on both bodies. Satish Salian files an affidavit alleging gang rape and murder involving prominent political and Bollywood names. Political debates intensify in Maharashtra following the court's directive for a fresh probe.

Continue reading