ഒരിക്കലും കൂട്ടിമുട്ടാതെപോയ രണ്ട് ബോളിവുഡ് പ്രണയങ്ങള്‍; വിഷാദമേ വിട, സുലക്ഷണയും യാത്രയായി

സുലക്ഷണ പണ്ഡിറ്റ്, സുലക്ഷണയും സഞ്ജീവ് കുമാറും | Photo: X/ Navvin Krrishnraj, Sonal Kalra
സുലക്ഷണ പണ്ഡിറ്റ്, സുലക്ഷണയും സഞ്ജീവ് കുമാറും | Photo: X/ Navvin Krrishnraj, Sonal Kalra

സുലക്ഷണ പണ്ഡിറ്റ് പ്രണയിച്ചത് സഞ്ജീവ് കുമാറിനെ. സഞ്ജീവ് പ്രണയിച്ചത് ഹേമമാലിനിയേയും. സമാന്തരരേഖകള്‍ പോലെ ഒഴുകിയ, ഒരിക്കലും കൂട്ടിമുട്ടാതെപോയ രണ്ടു ബോളിവുഡ് പ്രണയങ്ങള്‍. നഷ്ടപ്രണയത്തിന്റെ തപ്തസ്മൃതികളില്‍ മുഴുകി ജീവിച്ച സഞ്ജീവ് മദ്യത്തില്‍ അഭയം തേടി ജീവിതം ധൂര്‍ത്തടിച്ചതും ഒടുവില്‍ ഹൃദയസ്തംഭനത്തിന് കീഴടങ്ങിയതും ചരിത്രം. ഇപ്പോഴിതാ സുലക്ഷണയും യാത്രയായി. കാല്‍ നൂറ്റാണ്ടോളം നീണ്ട വിഷാദഭരിതമായ ഏകാന്ത ജീവിതത്തിനു വിരാമം.

നടിയായ സുലക്ഷണയല്ല, പാട്ടുകാരിയായ സുലക്ഷണയാണ് ആദ്യം മനസ്സില്‍ കയറിവന്നത്; കിഷോര്‍ കുമാര്‍ ചിട്ടപ്പെടുത്തിയ 'ദൂര്‍ കാ രാഹി'യിലെ മറക്കാനാവാത്ത ആ യുഗ്മഗാനത്തിലൂടെ: 'ബേഖരാര്‍ ദില്‍ തൂ ഗായേജാ, ഖുശിയാം സേ ഭരേ വോ തരാനേ...', തെല്ലു വിഷാദം കലര്‍ന്നതെങ്കിലും ഭാവഗാംഭീര്യമാര്‍ന്ന കിഷോറിന്റെ ആലാപനത്തില്‍, അവാച്യമായ ഏതോ ദുഃഖം ഉള്ളിലൊളിപ്പിച്ച് ഒഴുകുന്ന അശാന്തമായ നദിപോലെ ലയിച്ചു ചേരുകയാണ് സുലക്ഷണയുടെ ശബ്ദം. കുട്ടിത്തം വിട്ടുമാറാത്ത ആ ശബ്ദത്തില്‍ ലതാ മങ്കേഷ്‌കറുടെയോ ആശാ ഭോസ്ലെയുടെയോ ശബ്ദങ്ങളുടെ നിഴല്‍ പതിഞ്ഞു കിടന്നിരുന്നില്ല. ഒരര്‍ഥത്തില്‍ അത് തന്നെയായിരുന്നു സുലക്ഷണയെ ശ്രദ്ധിക്കാന്‍ പ്രേരകമായതും.

Content Highlights: Explore the poignant story of Sulakshana Pandit, her unrequited love for Sanjeev Kumar, and her eventual tragic end. A life filled with music, cinema, and heartbreak.

Continue reading