ആർ എസ് പ്രഭു കൊച്ചിയിലുണ്ട്; ഏഴരപ്പതിറ്റാണ്ടിന്റെ ഓർമ്മകളുമായി

ആർ.എസ്.പ്രഭു
ആർ.എസ്.പ്രഭു

ഷീർ പോയി. സത്യനും നസീറും മിസ് കുമാരിയും വിജയനിർമ്മലയും രാമു കാര്യാട്ടും പി ഭാസ്കരനും  വിൻസന്റ് മാസ്റ്ററും രാഘവൻ മാഷും ബാബുരാജുമൊക്കെ യാത്രയായി. മലയാള സിനിമയുടെ തിളക്കമാർന്ന ആ ഭൂതകാലത്തിന്റെ ഓർമകൾ പങ്കുവെക്കാൻ  ഇന്ന് നമുക്കൊപ്പമുള്ളത് ഒരേയൊരാൾ മാത്രം: രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന ആർഎസ് പ്രഭു.

മെയ് 5ന് തൊണ്ണൂറ്റിയാറാം വയസ്സിലേക്ക് കടക്കുകയാണ് സംവിധായകനും നിർമാതാവും നടനുമൊക്കെയായ പ്രഭു സാർ. പിറന്നാൾ ആഘോഷം കാക്കനാട്ടെ  കെയർ ഹോമിൽ. മലയാളത്തിലെ ഏറ്റവും തലമുതിർന്ന സിനിമാപ്രവർത്തകൻ കഴിഞ്ഞ ഏഴു  മാസമായി 'അതുല്യ'യിൽ  അന്തേവാസിയായി ഉണ്ടെന്നറിയുന്നവർ ഏറെയുണ്ടാവില്ല. പ്രഭു സാർ ആ വിവരം അധികം പേരെ അറിയിച്ചിട്ടുമില്ല. സ്വസ്ഥമായി ജീവിത സായാഹ്നം ചെലവഴിക്കാൻ ചെന്നൈയിലെ വലസരവാക്കത്തു നിന്ന് പത്നീസമേതനായി ജന്മനാട്ടിൽ തിരിച്ചെത്തിയതാണല്ലോ അദ്ദേഹം. 'ചിലരൊക്കെ കാണാൻ വരാറുണ്ട്. എങ്കിലും ഏകാന്തതയാണ് എനിക്കിഷ്ടം.' കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചപ്പോൾ പ്രഭു സാർ പറഞ്ഞു.

Content Highlights: Veteran Malayalam film personality RS Prabhu celebrates his 96th birthday neelakuyil

Continue reading