എന്തു സംഭവിച്ചാലും വിനീതും പ്രണവും സുചിത്ര ചേച്ചിയും ഒപ്പമുണ്ടാകുമെന്ന വിശ്വാസമുണ്ടായിരുന്നു- വിശാഖ്

#വിശാഖ് സുബ്രഹ്മണ്യം/ അജ്മല്‍ എന്‍.എസ്.
വിശാഖ്, സുചിത്ര മോഹന്‍ലാല്‍, പ്രണവ് | photo: special arrangements
വിശാഖ്, സുചിത്ര മോഹന്‍ലാല്‍, പ്രണവ് | photo: special arrangements

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ 'ഹൃദയം' 2022 ലെ മികച്ച വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. തമിഴ്‌നാട്ടിലുള്‍പ്പടെ ഗംഭീര സാമ്പത്തിക വിജയം ഈ പ്രണയചിത്രം സ്വന്തമാക്കിയിരുന്നു. ഒട്ടനവധി ഹിറ്റുകളൊരുക്കിയ മെറിലാന്റ് സിനിമാസിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു 'ഹൃദയം'. 40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരു ചിത്രം പുറത്തിറങ്ങിയത്. ഇവരുടെ എഴുപതാമത്തെ ചിത്രമായിരുന്നു ഇത്.

മെറിലാന്‍ഡ് ഫിലിം സ്റ്റുഡിയോയുടെ സ്ഥാപകനായ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകന്‍ വിശാഖ് സുബ്രഹ്മണ്യമായിരുന്നു മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ 'ഹൃദയം' നിര്‍മിച്ചത്. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ നിവിന്‍ പോളിയേയും നയന്‍താരയേയും പ്രധാന കഥാപാത്രങ്ങളാക്കി'ലൗ ആക്ഷന്‍ ഡ്രാമ' നിര്‍മിച്ചുകൊണ്ടാണ് വിശാഖ് സുബ്രഹ്മണ്യം സിനിമയിലേയ്ക്ക് ചുവടുറപ്പിച്ചത്. 

Content Highlights: producer visakh subramaniam about hridayam re rerelease and pranav mohanlal

Continue reading