പദ്മരാജന്‍ തിരശ്ശീലയിലെത്തിച്ച കഥാപാത്രങ്ങള്‍; ദേശം കലയെ സ്വാധീനിച്ച വഴികള്‍

#രാകേഷ് നാഥ്
പദ്മരാജന്‍
പദ്മരാജന്‍

വിഖ്യാത ചലച്ചിത്രകാരന്‍ പദ്മരാജന്‍ അകാലത്തില്‍ അന്തരിച്ചിട്ട് ജനുവരി 23-ന് മുപ്പത്തിനാല് വര്‍ഷമാകുന്നു. ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് 1945-ലാണ് പദ്മരാജന്‍ ജനിച്ചത്. മുതുകുളത്തെ ചൂളത്തെരിവില്‍ ഞവരയ്ക്കല്‍ തറവാട്ടില്‍ ജനിച്ച പദ്മരാജന്‍ ഓണാട്ടുകരയുടെ സംസ്‌കൃതിയും ജന്മദേശത്തിലെ വര്‍ത്തമാനകാല കഥകളുമെല്ലാം തന്റെ കലാസൃഷ്ടിയുടെ അടയാളമുദ്രകളാക്കി മാറ്റി. ദേശം കലയെ സ്വാധീനിച്ച വഴികളിലൂടെ അല്‍പ്പം സഞ്ചരിക്കാം...

മുപ്പത്തിയാറിലധികം തിരക്കഥകള്‍ എഴുതിയ പദ്മരാജന്‍, ജന്മദേശത്തേയും തന്റെ ക്യാമറയിലൂടെ അടയാളപ്പെടുത്തി. അത് കഥാരൂപത്തിലും കഥാപാത്രങ്ങളിലും കലാരൂപങ്ങളിലുമൊക്കെയായിരുന്നു. ഒരിടത്തൊരു ഫയല്‍വാന്‍ എന്ന സിനിമയുടെ പിറവി തന്നെ, അവധിക്കാലത്ത് സന്ധ്യ കഴിഞ്ഞ് ഇരുള്‍ കടന്നുവന്ന നേരം ഞവരയ്ക്കല്‍ തറവാട്ടിനടുത്തുള്ള വയല്‍വരമ്പില്‍ പദ്മരാജന്‍ ഇരിക്കുമ്പോള്‍ ഗ്യാസ് ലൈറ്റിന്റെ വെളിച്ചത്തില്‍ അകലെ നിന്നുവരുന്ന തവളപിടിത്തക്കാരുടെ നിഴലുകള്‍ കണ്ടതില്‍നിന്നാണ്. പാടവും തോടും കായലും വേലി കെട്ടിയ ഒരു ഗ്രാമത്തില്‍ എവിടെ നിന്നോ വരുന്ന ഒരു ഫയല്‍വാന്റെ കഥ അപ്പോള്‍ പദ്മരാജനില്‍ ജനിച്ചു.

Content Highlights: noted director p padmarajan death anniversary

Continue reading