പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഇതിഹാസ ചലച്ചിത്രകാരന്‍

മലയാള സാഹിത്യത്തിലെ രചനകള്‍ക്ക് ചലച്ചിത്ര ഭാഷ്യമൊരുക്കിയ മികച്ച സംവിധായകന്‍. കെ.എസ്.സേതുമാധവനെന്ന ഇതിഹാസത്തെ കുറിച്ചോര്‍ക്കുമ്പോള്‍ മലയാള സാംസ്‌കാരിക ലോകം ആദ്യം ഓര്‍ക്കുക ഇക്കാര്യം തന്നെയാണ്. ഏറ്റവുമധികം കൃതികള്‍ സിനിമയാക്കിയ സംവിധായകന്‍ എന്നതിനൊപ്പം തന്നെ ഒരുപക്ഷേ ഏറ്റവുമധികം പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചലച്ചിത്ര പ്രവര്‍ത്തകനെന്ന വിശേഷണവും കെ.എസ്.സേതുമാധവന് മാത്രമായിരിക്കും.
സംവിധായകന്‍ കെ.രാംനാഥിന്റെ സഹായിയായി സിനിമയില്‍ തുടക്കം കുറിച്ച സേതുമാധവന്‍ സ്വതന്ത്രനാകുന്നത് സിംഹള ചിത്രമായ വീരവിജയയിലൂടെയാണ്. പിന്നീട് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ തെലുഗിലും ഹിന്ദിയിലും തമിഴിലും കന്നഡയിലും ചിത്രങ്ങള്‍ പിറന്നു. കേരള സംസ്ഥാന പുരസ്‌കാരങ്ങളും വിവിധ ഭാഷകളിലെ സിനിമകള്‍ക്ക് ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
മികച്ച ചിത്രത്തിനും തിരക്കഥാ രചനയ്ക്കുമുള്‍പ്പടെ 10 ദേശീയ പുരസ്‌കാരങ്ങളാണ് അദ്ദേഹം കരസ്ഥമാക്കിയിട്ടുളളത്. പി.കേശവദേവിന്റെ ഓടയില്‍ നിന്നിന് 1965-ല്‍ മികച്ച മലയാള ചലച്ചിത്രത്തിനുളള പുരസ്‌കാരം സ്വന്തമാക്കിയ സേതുമാധവന്‍ 69ലും 71ലും പുരസ്‌കാര നേട്ടം ആവര്‍ത്തിച്ചു. മികച്ച മലയാള ചിത്രത്തിന് പുറമേ മികച്ച തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ക്കുളള പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്.
കെ.എസ്.സേതുമാധവന് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ചിത്രങ്ങള്‍
1965 മികച്ച മലയാളചലച്ചിത്രം ( ഓടയില്‍ നിന്ന്)
1969 മികച്ച മലയാളചലച്ചിത്രം ( അടിമകള്‍)
1971 മികച്ച മലയാളചലച്ചിത്രം ( കരകാണാകടല്‍)
1972 മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് പുരസ്‌കാരം (അച്ഛനും ബാപ്പയും)
1972 മികച്ച മലയാളചലച്ചിത്രം ((പണി തീരാത്ത വീട്)
1980 മികച്ച രണ്ടാമത്തെ ചിത്രം (ഓപ്പോള്‍)
1990 മികച്ച ചലച്ചിത്രം (മറുപക്കം)
1990 മികച്ച തിരക്കഥ (മറുപക്കം)
1994 മികച്ച തമിഴ് ചലച്ചിത്രം (നമ്മവര്‍)
1995 മികച്ച തെലുങ്കു ചലച്ചിത്രം (സ്ത്രീ)
കെ.എസ്.സേതുമാധവന് കേരള സംസ്ഥാന പുരസ്‌കാരം ലഭിച്ച ചിത്രങ്ങള്‍
1970 മികച്ച സംവിധായകന്‍ (അരനാഴിക നേരം)
1971 മികച്ച സംവിധായകന്‍ (കരകാണാകടല്‍)
1972 മികച്ച സംവിധായകന്‍ (പണി തീരാത്ത വീട്)
1972 മികച്ച ചിത്രം (പണി തീരാത്ത വീട്)
1974 മികച്ച രണ്ടാമത്തെ ചിത്രം (ചട്ടക്കാരി)
1980 മികച്ച സംവിധായകന്‍(ഓപ്പോള്‍)
1980 മികച്ച ചിത്രം (ഓപ്പോള്‍)
തെലുങ്കിലെ നന്ദി അവാര്‍ഡ്, ഫിലിംഫെയര്‍ പുരസ്‌കാരങ്ങള്‍ എന്നിവയും അദ്ദേഹത്തെ തേടിയെത്തി. ചലച്ചിത്ര ലോകത്ത് നല്‍കിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009-ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരവും കെ.എസ്. സേതുമാധവന് ലഭിച്ചിട്ടുണ്ട്.
Content Highlights: