ആ ജീവിതം തന്നെയായിരുന്നു ചാൻഡ്ലറുടെ ഏറ്റവും വലിയ സർക്കാസം

മാത്യു പെറി | photo: ap
മാത്യു പെറി | photo: ap

സ്വന്തം പേരിൽ അല്ലാതെ ചെയ്ത കഥാപാത്രത്തിന്റെ പേരിൽ ലോകം മുഴുവൻ അറിയപ്പെടുക, ജനഹൃദയങ്ങളിൽ ഇടം നേടുകയെന്നത് വളരെക്കുറച്ച് താരങ്ങൾക്ക് മാത്രം ലഭിക്കുന്ന ഭാ​ഗ്യമാണ്. അത്തരമൊരു ഭാ​ഗ്യം ആവോളം ആസ്വദിച്ച നടനായിരുന്നു മാത്യു പെറി, ആരാധകരുടെ സ്വന്തം 'ചാൻഡ്​ലർ ബിങ്', സർക്കാസത്തിന്റെ ഐക്കൺ. 

'ഫ്രണ്ട്‌സ്' എന്ന ജനപ്രിയ സിറ്റ്-കോം സീരീസിലൂടെ പ്രശസ്തനായ മാത്യു പെറിയുടെ വിയോ​ഗം കോടിക്കണക്കിന് ആരാധകരെയാണ് കണ്ണീരിലാഴ്ത്തിയത്. സീരീസ് കണ്ടിട്ടില്ലാത്തവർക്കുപോലും മീമുകളിലൂടെയും മറ്റും സുപരിചിതനാണ് മാത്യു പെറി. സർക്കാസം പോസ്റ്റുകളിൽ നിറഞ്ഞുനിന്നിരുന്ന താരം, ഫ്രണ്ട്ഷിപ്പ് പോസ്റ്റുകളിലെ ഉള്ളുതൊടുന്ന ഡയലോ​ഗുകളിൽ പലതിലും ചാൻഡ്​ലർ ബിങ്ങിന്റെ കെെയൊപ്പ് പതിഞ്ഞിരുന്നു. 

Content Highlights: Friends actor Matthew Perry, chandler bing, series, investigation on death Los Angeles

Continue reading