സുകുമാരൻ ചോദിച്ചു: ശരിക്കും കുറച്ചു നാഗങ്ങൾ കൂടി വന്ന് ചുവടുവെച്ചാലോ?

എതിരാളികൾ എന്ന ചിത്രത്തിൽ സുകുമാരനും അംബികയും | സ്ക്രീൻ​ഗ്രാബ്
എതിരാളികൾ എന്ന ചിത്രത്തിൽ സുകുമാരനും അംബികയും | സ്ക്രീൻ​ഗ്രാബ്

ഗൃഹാതുരതയിലേയ്ക്കുള്ള കിളിവാതിലാണ് പാട്ടുകൾ. ഈണങ്ങളും വരികളും ഓർമകളെ മെല്ലെ കാറ്റുപോലെ വന്ന് തഴുകിയുണർത്തും. അത്തരം ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ഒന്നാണ് 1982-ൽ ജേസി സംവിധാനം ചെയ്ത ചിത്രം 'എതിരാളികൾ'. സുകുമാരൻ, എം.ജി. സോമൻ, ശ്രീവിദ്യ, അംബിക, ജഗതി ശ്രീകുമാർ തുടങ്ങിയ വൻതാരനിര തന്നെ അണിനിരന്നു. ആ സിനിമയ്ക്ക് പിന്നിൽ രസകരമായ ഒരുപാട് കഥകളുണ്ട്.. അച്ഛൻ ചിറയിൻകീഴ് രാമകൃഷ്ണൻ നായരായിരുന്നു അതിലെ ഗാനരചന. അംബികയുടെ ജന്മദിനത്തിൽ ആ ചിത്രവും അതിൽ അച്ഛൻ എഴുതിയ വേനൽക്കിനാവുകളേ എന്ന അനശ്വരഗാനവുമെല്ലാം ഒരുപാട് ഓർമകളെ തൊട്ടുണർത്തുന്നു.

സുകുമാരനും സോമനും അംബികയും ശ്രീവിദ്യയും നയിച്ച ആ ചിത്രത്തിൽ ഗൗരവമേറിയ മുഹൂർത്തങ്ങൾക്കൊപ്പം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച വേഷമായിരുന്നു ജഗതി ശ്രീകുമാറിന്റേത്. ചിത്രത്തിൽ ജഗതി ചേട്ടന്റെ കഥാപാത്രത്തിന്റെ പേര് 'ട്യൂബ്' എന്നായിരുന്നു! ആ പേര് കേൾക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ആ കാലഘട്ടത്തിലുള്ള കോമഡി പ്രകടനങ്ങൾ മനസ്സിൽ തെളിഞ്ഞുവരും. വേഷത്തിലും ശരീരഭാഷയിലും ഒക്കെ ജഗതി ചേട്ടൻ ആ കഥാപാത്രത്തെ അത്രയധികം രസകരമായാണ് അവതരിപ്പിച്ചത്.

Content Highlights: The golden memories and humorous behind-the-scenes moments from the 1982 movie Ethiralikal—including Jagathy Sreekumar's witty counters on set and Chirayinkeezhu Ramakrishnan Nair's creation of the iconic song Venalkinavukale—are fondly remembered.

Continue reading