മോഹൻലാൽ എന്ന ബ്രാൻഡും ആന്റണി എന്ന ബ്രാൻഡ് ബിൽഡറും; എംപുരാൻ തുറക്കുന്ന മാർക്കറ്റിങ് ഗേറ്റുകൾ

#ഉണ്ണി കെ. വാരിയര്‍
മോഹൻലാൽ, ആന്‍റണി പെരുമ്പാവൂർ
മോഹൻലാൽ, ആന്‍റണി പെരുമ്പാവൂർ

ത്യത്തില്‍ 'എംപുരാനി'ലെ ഹീറോ ആരാണ്, സയിദ് മസൂദാണോ ഖുറേഷി അബ്രാമാണോ? അതോ ഇനി വരാനിരിക്കുന്ന മൂന്നാം എംപുരാനിലെ താരമാകാന്‍ സാധ്യതയുള്ള പ്രണവ് മോഹന്‍ലാല്‍ എന്ന അപ്പുവാണോ? എന്നാൽ, റിലീസ് ചെയ്തു ഒരാഴ്ച കഴിയുമ്പോള്‍ ഒരു മുഖമേ അന്തരീക്ഷത്തിലുള്ളൂ. അതു നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മുഖമാണ്. ആശിര്‍വാദ് സിനിമാസിന്റെ ഉടമയുടെ മുഖം.

കഥയിലെ പലരുടേയും മുഖത്തേക്കാള്‍ തെളിഞ്ഞുവരുന്നതു ആന്റണിയെന്ന സാധാരണ മനുഷ്യന്റെ മുഖമാണ്. 25 വര്‍ഷമായി ഈ മനുഷ്യനെ കണ്ടതുകൊണ്ടുകൂടിയാകാം അത്. 25 വര്‍ഷം മുന്‍പു മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിന്റെ സാധ്യത തിരിച്ചറിഞ്ഞ ആളാണ്‌ ആന്റണി. സാധാരണനിലയില്‍ ഒരു ബ്രാന്‍ഡ് ലോഞ്ച് ചെയ്യുന്നതിനു മുന്‍പ് ബ്രാന്‍ഡ് സര്‍വേ നടത്തും. ലോഗോയേക്കുറിച്ചുപോലും പഠനം നടത്തും, കസ്റ്റമര്‍ സര്‍വേ വേറെ നടത്തും അങ്ങനെ പലതും ചെയ്യും. ഇതിനെല്ലാം വലിയ സംവിധാനങ്ങള്‍ വേണം. ഇതൊന്നുമില്ലാതെ സ്വന്തം അനുഭവം കൊണ്ടും ഉറക്കമില്ലാതെ നടത്തിയ ശ്രമംകൊണ്ടും ഒരു ബ്രാന്‍ഡിനെ ആന്റണി കണ്ടെത്തുന്നു. അതാണ് മോഹന്‍ലാന്‍ എന്ന ബ്രാന്‍ഡ്. മോഹന്‍ലാല്‍ എന്ന നടനും മനുഷ്യനുമെല്ലാം ഇതിനു പുറമെയാണ്.

Content Highlights: Empuraan`s Business Success: Antony Perumbavoor`s Brand Building

Continue reading