ഒരിക്കലും ദുഃഖിച്ചിരുന്നിട്ടില്ല; നിരാശനായിരുന്നാല്‍ മുന്നേറാന്‍ പറ്റില്ല | ഗോവിന്ദ് കൃഷ്ണ | അഭിമുഖം

വലിയൊരു പ്രൊഡക്ഷന്‍ കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ നായകനായി തുടക്കം. എന്നാല്‍, ചിത്രം പരാജയപ്പെട്ടതിന് ശേഷം സംഭാഷണങ്ങള്‍ പോലുമില്ലാതിരുന്ന വേഷങ്ങളിലേക്കെത്തുക. സിനിമയെ സംബന്ധിച്ചിടത്തോളം ഒരു നടന്‍ തളര്‍ന്നുപോകാന്‍ ഇതുമാത്രം മതിയായിരുന്നു. പക്ഷേ, ഒരിക്കലും നിരാശനാകാതെ തുടര്‍ച്ചയായി ശ്രമങ്ങള്‍ നടത്തിക്കൊണ്ടേയിരുന്ന കഥയാണ് ഗോവിന്ദ് കൃഷ്ണയ്ക്ക് പറയാനുള്ളത്. തന്നിലെ കലാകാരനെ സ്വയം മിനുക്കിയെടുക്കാനുള്ള നിരന്തരശ്രമങ്ങള്‍ വിജയംകണ്ടതിന്റെ സന്തോഷത്തിലാണ് ഈ യുവകലാകാരന്‍ ഇപ്പോള്‍. ഗോവിന്ദ് ശ്രദ്ധേയമായ വേഷത്തിലെത്തുന്ന സമാറ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. പിന്നാലെ വമ്പന്‍ പ്രോജക്റ്റുകളും എത്തുന്നു. തന്റെ സിനിമായാത്രയേക്കുറിച്ച് ഗോവിന്ദ് കൃഷ്ണ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.
ആരാണ് സമാറ? അല്ലെങ്കില്‍ എന്താണ് സമാറ?
Content Highlights: actor govind krishna about his film career, samara movie, king of kotha movie