ജയേട്ടൻ പറഞ്ഞു; 'പാടാനല്ലാതെ വേറെ പണിയൊന്നും അറിയില്ല എനിക്ക്'

താമസിക്കുന്ന ഹോട്ടലിനു മുന്നില്‍ കാര്‍ നിര്‍ത്തി യാത്ര പറയുമ്പോള്‍ കൈകള്‍ ചേര്‍ത്തുപിടിച്ച് കണ്ണുകളിലേക്ക് ഉറ്റുനോക്കി ജയചന്ദ്രന്‍ ചോദിച്ചു : 'ജയേട്ടനെ മറക്ക്വോ രവീ '' എന്ത് മറുപടി നല്‍കണം എന്നറിയാതെ പകച്ചു നിന്നു ഞാന്‍ . ജീവിതത്തിലെ ഓരോ വഴിത്തിരിവിലും സ്‌നേഹമായും സാന്ത്വനമായും നിഴല്‍ പോലെ ഒപ്പമുണ്ടായിരുന്ന ശബ്ദത്തിന്റെ ഉടമയെ ഞാന്‍ എങ്ങനെ മറക്കാന്‍ ?
'മരിക്കാറാവുമ്പോ ഇതൊക്കെയേ കാണൂ നമുക്ക് ഓര്‍ക്കാന്‍; പാടിയും പാട്ട് കേട്ടും ചെലവഴിച്ച രാത്രികള്‍ .'' ഒന്ന് നിര്‍ത്തിയ ശേഷം കൂട്ടിച്ചേര്‍ക്കുന്നു ജയചന്ദ്രന്‍: 'ഇന്നെനിക്കു ഉറക്കം വരില്ല . കണ്ണടക്കുമ്പോഴെല്ലാം റഫി സാഹിബ് മുന്നില്‍ വന്നു ചിരിക്കും .. ആയേ ബഹാര്‍ ബന്‍കേ ലുഭാ എന്ന പാട്ട് പാടും .. അത് പോലൊരു ഗന്ധര്‍വന്റെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാര്‍, അല്ലെ..?''
Content Highlights: singer p jayachandran demise ravi menon article