‘മാൻഡലിന്റെ കമ്പി പൊട്ടി, ശരിക്കും പേടിച്ചു വിറച്ചുപോയി’; എസ്.പി. വെങ്കടേഷിനെ ഓർത്തെടുത്ത് ശ്യാം

എസ്.പി വെങ്കടേഷ് | ഫോട്ടോ: വി രമേഷ്/ മാതൃഭൂമി
എസ്.പി വെങ്കടേഷ് | ഫോട്ടോ: വി രമേഷ്/ മാതൃഭൂമി

കർന്ന തന്ത്രികളിലുമുണരാം സ്‌നേഹരാഗങ്ങൾ. ശിഷ്യനായ എസ്.പി. വെങ്കടേഷിനെ കുറിച്ചുള്ള ശ്യാമിന്റെ ഓർമ്മകളെല്ലാം ചെന്നുനിൽക്കുക അദ്ദേഹത്തിന്റെ പിതാവിലാണ്, തെന്നിന്ത്യൻ സിനിമാലോകത്തെ തിരക്കേറിയ മാൻഡലിൻ വാദകനായിരുന്ന പഴനിയിൽ.

ശ്യാം എന്ന സാം ജോസഫിന്റെ സിനിമാ ജീവിതത്തോളം തന്നെ പഴക്കമുണ്ട് പഴനിയുമായുള്ള ബന്ധത്തിന്. 'ആർ.കെ. ശേഖറിന്റെ നിർദ്ദേശപ്രകാരം ധൻരാജ് മാസ്റ്ററിൽനിന്ന് പാശ്ചാത്യശൈലിയിൽ വയലിൻ അഭ്യസിച്ചു തുടങ്ങിയ കാലം.'ശ്യാമിന്റെ ഓർമ്മ; 'സിനിമയൊന്നും അന്ന് എന്റെ സങ്കൽപ്പങ്ങളിൽ പോലുമില്ല. പള്ളിയിലെ ക്വയറിൽ പങ്കെടുത്ത പരിചയമേയുള്ളൂ. ആയിടക്കൊരിക്കൽ ഒരു നാടകത്തിന്റെ ഓർക്കസ്ട്രയിൽ വായിക്കാൻ ശേഖറിന്റെ ക്ഷണം ലഭിക്കുന്നു. പഞ്ചാബി അസോസിയേഷന്റെ നാടകമാണ്. പേര് കൽ കി ബാത്ത്. സംഗീത സംവിധാനം എം.ബി. ശ്രീനിവാസന്റെ വക. പിന്നണിയിൽ എം.ബി.എസ്. പാടും. ശേഖർ ഹാർമോണിയം വായിക്കും. മാൻഡലിനിൽ അകമ്പടി സേവിക്കാൻ പഴനിയും ഒപ്പം വയലിനിസ്റ്റായി പതിനഞ്ചുവയസ്സുകാരനായ ഞാനും. ബ്രോഡ്‌വേയിലെ അണ്ണാമലൈ ഹാളിൽവെച്ചുള്ള ആ നാടക റിഹേഴ്സലിനിടക്കാണ് ആദ്യമായി പഴനിയെ കാണുന്നത്.'

Content Highlights: Renowned musician Shyam fondly recalls his early days, his mentor Pazhani, and the rise of SP Venkatesh. A journey through Malayalam cinema`s musical landscape.

Continue reading