ചീവീടുകൾ തോറ്റു, പ്രതാപ് സിങ്ങിനോടും ജോൺസണോടും; വിമൂകശോക സ്മൃതികൾക്ക് 50 വയസ്സ് | കാതോരം

ജോണ്‍സണ്‍, പ്രതാപ് സിങ്‌ | Photo: Mathrubhumi
ജോണ്‍സണ്‍, പ്രതാപ് സിങ്‌ | Photo: Mathrubhumi

പാട്ടുകാരിയെ കണ്ടിട്ടില്ല ഇതുവരെ; സംസാരിച്ചിട്ടുമില്ല. എങ്കിലും വിഷാദമധുരമായ ആ ശബ്ദം കാതിലുണ്ട്. അര നൂറ്റാണ്ടിനിപ്പുറവും.

കൗമാരകാലത്തെന്നോ കേട്ട് മനസ്സിൽ പതിഞ്ഞ പാട്ട്. ആദ്യകേൾവിയിൽതന്നെ തോന്നിയ ഇഷ്ടംകൊണ്ടാവാം, ഗായികാശബ്ദത്തിൽനിന്ന് ഒരു മുഖം ഉരുത്തിരിഞ്ഞുവരുന്നു. വിഷാദഭാവമുള്ള മുഖം. ഉപബോധമനസ്സിന്റെ സൃഷ്ടിയാണ്. 'വിമൂക ശോക സ്മൃതികളുണർത്തി വീണ്ടും പൗർണ്ണമി വന്നു, വിഷാദവീചികൾ മാത്രം വിരിയും വിപഞ്ചികേ നീ പാടൂ' എന്ന് മനംനൊന്ത് പാടുന്ന ഗായികക്ക് വിഷാദവതിയാകാനേ കഴിയൂ എന്നായിരുന്നു തോന്നൽ. വിരലിലെണ്ണാവുന്ന പാട്ടുകൾ മാത്രം പാടി സിനിമയിൽനിന്ന് മാഞ്ഞുപോയ രാധ പി. വിശ്വനാഥ് എന്ന ഗായികയുടെ ശബ്ദത്തിനൊപ്പം ഇന്നും മനസ്സിൽ തെളിഞ്ഞുവരിക ആ സാങ്കൽപ്പിക മുഖമാണ്.

Content Highlights: Commemorates 50 years of the 1976 Malayalam film 'Muthu' and its timeless music. Highlights the rare and melancholic voice of playback singer Radha P. Viswanath., Details the challenging Kerala recording process led by music director Prathap Singh and supported by a young Johnson

Continue reading