വിഷം കലര്‍ത്തിയ ഭക്ഷണമായിരുന്നു വിളമ്പിയത്, മൂന്നോ നാലോ ദിവസം കൊണ്ട് ജീവനെടുക്കുന്ന വിഷം

#ഭാനുപ്രകാശ്
സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ
സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ

'പ്രിയതമ'യിലൂടെയാണ് 'സംഘട്ടനം ത്യാഗരാജന്‍' എന്ന ടൈറ്റില്‍ ആദ്യമായി തിരശ്ശീലയില്‍ തെളിയുന്നത്. അതിനു മുമ്പ് 'സ്റ്റണ്ട്: പുലികേശി ആന്‍ഡ് പാര്‍ട്ടി' എന്നായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്. 1966 ഡിസംബര്‍ 22-ന് കേരളത്തിലെ ഒമ്പതു കേന്ദ്രങ്ങളില്‍ 'പ്രിയതമ' റിലീസ് ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് സുബ്രഹ്‌മണ്യം എ.വി.എം. സ്റ്റുഡിയോയിലേക്ക് ത്യാഗരാജനെ വിളിപ്പിച്ചു. അഭിനേതാക്കളും എഴുത്തുകാരും സാങ്കേതികപ്രവര്‍ത്തകരും ഒത്തുചേര്‍ന്ന ചെറിയ ചടങ്ങില്‍ 'പ്രിയതമ'യുടെ ആദ്യപ്രദര്‍ശനം നടന്നു. നീലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തുവന്ന മുന്‍കാല ചിത്രങ്ങളെ അപേക്ഷിച്ച് 'പ്രിയതമ'യ്ക്ക് വലിയ സ്വീകാര്യത ലഭിക്കാനിടയില്ലെന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും സിനിമയിലെ സ്റ്റണ്ട് സീക്വന്‍സുകളെക്കുറിച്ച് എല്ലാവരും വാചാലരായി. സംഘട്ടനത്തിലുള്ള ത്യാഗരാജന്റെ കഴിവുകളെക്കുറിച്ചും, ഫൈറ്റിനിടയില്‍ അദ്ദേഹത്തിന്റെ കൈയ്ക്ക് പരിക്കേറ്റ കാര്യവുമെല്ലാം പ്രേംനസീറും സുബ്രഹ്‌മണ്യവും എടുത്തുപറഞ്ഞു. ത്യാഗരാജന് മുന്നോട്ടുപോകാനുള്ള കരുത്തായിരുന്നു ആ വാക്കുകള്‍. 

'പ്രിയതമ' നല്‍കിയ പ്രതിഫലത്തില്‍ 150 രൂപയോളം പുലികേശിയുടെ മരണവുമായി ബന്ധപ്പെട്ട് ചെലവായെങ്കിലും ഒരു കാര്യം ത്യാഗരാജന്‍ ആദ്യമേ നിശ്ചയിച്ചിരുന്നു. വാടകയ്ക്ക് സൈക്കിളെടുത്തുള്ള യാത്ര ഇനി വേണ്ട. കൈയില്‍ 150 രൂപ ബാക്കിയുണ്ട്. അന്നുതന്നെ അറ്റ്ലസ് സൈക്കിള്‍ 120 രൂപയ്ക്ക് സ്വന്തമാക്കി. സിനിമയുടെ പണംകൊണ്ട് ആദ്യം വാങ്ങിയ വാഹനം. തിരക്കുകളില്‍നിന്ന് തിരക്കുകളിലേക്കുള്ള പ്രയാണങ്ങളിലെ പങ്കാളിയായി ആ സൈക്കിള്‍ മാറി.

Content Highlights: stunt master thyagarajan, tamil movie, mgr, malayalam movie, life threat

Continue reading