ഇനി കരുതലെടുക്കേണ്ട കാലം: ചെറുകിടക്കാരും നവാഗതരും പിന്തുടരാം ഈ നിക്ഷേപ രീതി

#വിനോദ് നായര്‍
AI Image created by mathrubhumi.com
AI Image created by mathrubhumi.com

വിശേഷമായ ഊര്‍ജസ്വലതയും പ്രതിരോധവുമാണ് രാജ്യത്തെ ഓഹരി വിപണിയില്‍ ഇപ്പോള്‍ പ്രതിഫലിക്കുന്നത്. ആഗോള സാമ്പത്തിക ദുര്‍ബലാവസ്ഥയെ തുടര്‍ന്ന് 2021 ഒക്ടോബറിനും 2022 ജൂണിനുമിടയിലെ ഹ്രസ്വമായ 8 മാസം ഏകീകരണത്തിന്റേതായിരുന്നു. അപ്പോള്‍പോലും ചെറുകിട നിക്ഷേപകരിലും നവാഗതരിലും കാര്യമായ സ്വാധീനം അതുണ്ടാക്കിയില്ല. ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇടത്തരം, ചെറുകിട ഓഹരികളും ഐപിഒ വിപണിയും മികച്ച പ്രകടനം കാഴ്ചവെച്ചു. 

നീണ്ടകാലത്തെ വീണ്ടുമൊരു കുതിപ്പിന് ശേഷം വിപണി ഇപ്പോള്‍, 2021നും 2022 നും ഇടയില്‍ ഉണ്ടായതുപോലുള്ള ഏകീകരണം നേരിടുകയാണ്.   ആശങ്കകളുടെ വ്യാപ്തി എത്രയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെങ്കിലും, പ്രാഥമിക സൂചനകളനുസരിച്ച് ഇടത്തരം, ചെറുകിട ഓഹരികളെയാണ് കൂടുതലായി ബാധിക്കുകയെന്നകാര്യത്തില്‍ സംശയമില്ല. കാരണം വന്‍കിട ഓഹരികളേക്കാള്‍ വാല്യുവേഷന്‍ ക്രമാതീതവും മുമ്പെങ്ങുമില്ലാത്ത പ്രീമിയത്തെടു കൂടിയതുമാണ്. ദീര്‍ഘകാല നിക്ഷേപകരെ അപേക്ഷിച്ച് പുതിയ നിക്ഷേപകരെ ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ ഇതു ബാധിച്ചേക്കും.

Content Highlights: Time for Caution: A Safe Investment Strategy for Small Investors and Newcomers

Continue reading