വിറ്റൊഴിയുന്ന വിദേശികൾ, പ്രതിരോധിച്ച് ആഭ്യന്തര നിക്ഷേപകർ; വിപണിയിൽ കനത്ത തകർച്ച, കരുതലോടെ നീങ്ങാം

കനത്ത തകർച്ചയുടെ മാസമായിരുന്നു സെപ്റ്റംബർ. വിദേശ നിക്ഷേപകർ മൂന്ന് ദിവസത്തിനിടെ മാത്രം 26,000 കോടി രൂപയുടെ നിക്ഷേപമാണു പിൻവലിച്ചത്. ക്രൂഡ് ഓയിൽ വിലവർധന, യു.എസ്. കടപ്പത്ര ആദായവർധന, രൂപയുടെ മൂല്യത്തകർച്ച എന്നിവയെല്ലാമാണ് വിദേശ നിക്ഷേപകരെ വിപണിയിൽനിന്ന് പിൻവാങ്ങാൻ പ്രേരിപ്പിച്ചത്.
നിഫ്റ്റിയിലും സെൻസെക്‌സിലും ദൃശ്യമായ ഇടിവിനേക്കാൾ എത്രയോ കൂടുതലാണ് യഥാർഥ തകർച്ചയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നിഫ്റ്റി 500 സൂചികയിലെ പകുതിയോളം ഓഹരികളും എക്കാലത്തെയും ഉയർന്ന നിലവാരത്തിൽനിന്ന് 30 ശതമാനത്തിലേറെ താഴെയാണെന്നു കാണാം. മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ വാങ്ങുന്നതുകൊണ്ടാണ് ഇത്രയെങ്കിലും പിടിച്ചുനിൽക്കാൻ വിപണിക്കാകുന്നത്.
Content Highlights: Foreign Institutional Investors (FIIs) withdrew massive funds from the Indian stock market in September 2026., Domestic Institutional Investors (DIIs) strongly supported the market by absorbing the heavy selling pressure., Macroeconomic factors like US bond yields and rising crude oil prices triggered the FII exit., Investors should adopt a bottom-up approach focusing on company fundamentals during this market correction.