25 വർഷത്തിനിടെ ഇതാദ്യം: തുടർച്ചയായി എട്ട് ആഴ്ചകളിൽ ഇടിവ്, വിപണിയിൽ നഷ്ടം തുടരുന്നു

#Money Desk
.
.

വ്യാഴാഴ്ചത്തെ വ്യാപാരത്തിനിടെ വിപണിയിൽ കരടികൾ പിടിമുറുക്കി. ആഗോളവിപണികളിലെ തിരിച്ചടികളും വിദേശനിക്ഷേപകരുടെ പിന്മാറ്റവുമാണ് വിപണിയെ ബാധിച്ചത്. ദിനവ്യാപാരത്തിനിടെ സെൻസെക്‌സ് 1,200 പോയന്റിലധികം തകർന്നു. 71,292 എന്ന 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 400 പോയന്റ് ഇടിഞ്ഞ് 22,300 എന്ന നിർണായക നിലവാരത്തിലെത്തി.

ക്ലോസിങ് സമയമായപ്പോഴേക്കും നഷ്ടം ഒരുപരിധിവരെ കുറച്ചു. ഒടുവിൽ സെൻസെക്‌സ് 570 പോയന്റ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയാകട്ടെ 22,422 നിലവാരത്തിലും. 2001-ലെ ഡോട്ട് കോം തകർച്ചയ്ക്കുശേഷം ഇതാദ്യമായാണ് തുടർച്ചയായി എട്ടാമത്തെ ആഴ്ചയും വിപണി നഷ്ടം നേരിടുന്നത്.

പ്രധാന കാരണങ്ങൾ

വിദേശനിക്ഷേപം പിൻവലിക്കൽ: വിദേശ സ്ഥാപന നിക്ഷേപകർ (FII) വിപണിയിൽനിന്ന് പണം പിൻവലിക്കുന്നത് തുടരുകയാണ്. ബുധനാഴ്ച മാത്രം 10,148 കോടി രൂപയുടെ ഓഹരികളാണ് ഇവർ വിറ്റഴിച്ചത്. ഈ ആഴ്ച ഇതുവരെ 26,000 കോടി രൂപയുടെ ഓഹരികൾ കയ്യൊഴിഞ്ഞു. വിപണിയിലെ പണലഭ്യതയെ ഇത് സാരമായി ബാധിച്ചു.

യു.എസ്. ബോണ്ട് യീൽഡ് വർധന: യു.എസ്. ട്രഷറി ആദായം കുതിച്ചുയരുന്നത് വിപണിക്ക് തിരിച്ചടിയായി. 10 വർഷത്തെ യു.എസ്. ബോണ്ട് യീൽഡ് 5.31 ശതമാനമായി ഉയർന്നു. ഇത് 2007-നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ഇതോടെ നിക്ഷേപകർ ഓഹരികളിൽനിന്ന് പണം പിൻവലിച്ച് സുരക്ഷിതമായ ബോണ്ടുകളിലേക്ക് മാറ്റുകയാണ്.

രൂപയുടെ തകർച്ച: ഡോളറിനെതിരെ രൂപയുടെ മൂല്യം 95.98 എന്ന റെക്കോഡ് തകർച്ച നേരിട്ടു. കേന്ദ്രബാങ്കിന്റെ ഇടപെടലുകൾക്കിടയിലും ട്രഷറി ആദായവർധന രൂപയെ സമ്മർദ്ദത്തിലാക്കുന്നു.

വാഹനവിൽപ്പനയിലെ ഇടിവ്: സെപ്റ്റംബറിലെ വാഹനവിൽപ്പനക്കണക്കുകൾ വിപണിയുടെ പ്രതീക്ഷയ്‌ക്കൊത്തുയർന്നില്ല. ഇതോടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി സുസുക്കി തുടങ്ങിയ മുൻനിര ഓഹരികൾ ഇടിവു നേരിട്ടു.

വിഭാഗം

ഓഹരികൾ/സെക്ടറുകൾ

ഇടിവ്/മാറ്റം 

വൻതോതിൽ

ഇടിഞ്ഞവ 

M&M, മാരുതി സുസുക്കി,

ടാറ്റ സ്റ്റീൽ,

അദാനി പോർട്സ്, BEL

3-4% ഇടിവ്

തകർച്ച നേരിട്ട

സെക്ടറുകൾ 

നിഫ്റ്റി ഓട്ടോ, മെറ്റൽ,

റിയൽറ്റി

2-4% ഇടിവ്

പിടിച്ചുനിന്നവ 

HDFC ബാങ്ക്,

കൊട്ടക് മഹീന്ദ്ര ബാങ്ക്

1% വർധന

എൻഎസ്ഇയിൽ ആകെ വ്യാപാരം നടന്ന ഓഹരികളിൽ 2,789 എണ്ണം നഷ്ടം നേരിട്ടപ്പോൾ വെറും 594 ഓഹരികൾക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്.

സപ്പോർട്ട് നിലവാരം: നിഫ്റ്റിയുടെ പ്രധാന സപ്പോർട്ട് നിലവാരമായ 22,500-നു താഴെപ്പോയത് വിപണിയിൽ പരിഭ്രാന്തി പടർത്തി. അതോടെ കനത്ത വിൽപ്പനസമ്മർദം നേരിടുകയും ചെയ്തു.

Also Read: വിറ്റൊഴിയുന്ന വിദേശികൾ, പ്രതിരോധിച്ച് ആഭ്യന്തര നിക്ഷേപകർ; വിപണിയിൽ കനത്ത തകർച്ച, കരുതലോടെ നീങ്ങാം.

Content Highlights: Sensex closed 570 points lower after touching a 52-week low., First time in 25 years (since 2001 dot-com crash) markets fell for 8 consecutive weeks., Driven by heavy FII pullout, rising US bond yields, and rupee depreciation.