ഐപിഒ നടപടികൾ കർശനമാക്കാൻ സെബി: പണ വിനിയോഗം നിരീക്ഷിക്കും

ഐപിഒ വഴി സമാഹരിക്കുന്ന പണം വിനിയോഗിക്കുന്നത് നിരീക്ഷിക്കാൻ സെബി. ഇതുപ്രകാരം ഓഫർ ഫോർ സെയിൽ ഒഴികെയുള്ള എല്ലാ ഐപിഒകൾക്കും മോണിറ്ററിങ് ഏജൻസിയുടെ നിയമനം നിർബന്ധമാക്കും. ഈ ഏജൻസികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലേക്ക് നേരിട്ട് റിപ്പോർട്ട് നൽകുകയാണ് ചെയ്യുക.
വിവരങ്ങൾ നൽകി സഹകരിക്കാതിരുന്നാൽ 50,000 രൂപ പിഴ ചുമത്തും. തുടർച്ചയായി വീഴ്ചവരുത്തിയാൽ പ്രൊമോട്ടർമാരുടെ ഡീമാറ്റ് അക്കൗണ്ട് മരവിപ്പിക്കാനും സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് അധികാരം നൽകുന്നതാണ് പുതിയ വ്യവസ്ഥ. ഇതുസംബന്ധിച്ച വ്യവസ്ഥകളടങ്ങിയ കരട് സെബി പുറത്തിറക്കി.
സെബി മുൻ എക്സിക്യുട്ടീവ് ഡയറക്ടർ വി.എസ്. സുന്ദരേശൻ അധ്യക്ഷനായ സമിതിയാണ് ശുപാർശകൾ സമർപ്പിച്ചത്. പബ്ലിക് ഇഷ്യുവഴി ലഭിക്കുന്ന തുക നിശ്ചിത ആവശ്യങ്ങൾക്കുതന്നെ കമ്പനികൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഓഫർ ഫോർ സെയിൽ വിഹിതം ഒഴികെ തുക എത്രതന്നെ ആയാലും ഇതോടെ മോണിറ്ററിങ് ഏജൻസിയെ നിയമിക്കേണ്ടിവരും. ഏജൻസി നൽകുന്ന റിപ്പോർട്ട് പ്രകാരമാകും നടപടികൾ. കമ്പനികൾ സഹകരിക്കാതിരുന്നാൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് 50,000 രൂപ വീതം പിഴ ചുമത്താം. എന്നിട്ടും വീഴ്ച തുടരുകയാണെങ്കിൽ പ്രൊമോട്ടർമാരുടെ ഡീമാറ്റ് അക്കൗണ്ടുകൾ മരവിപ്പിക്കും.
ഘട്ടം / വിഷയം | വ്യവസ്ഥ / സമയപരിധി |
|---|---|
| ബാധകം | OFS ഒഴികെയുള്ള ഐപിഒകൾക്കും മണിറ്ററിംഗ് ഏജൻസി നിർബന്ധം. |
പിഴ | ₹50,000 രൂപ. |
എക്സ്ചേഞ്ച് നോട്ടീസ് | റിപ്പോർട്ട് സമർപ്പിക്കേണ്ട തീയതി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ. |
പ്രൊമോട്ടർ നോട്ടീസ് | ആദ്യ നോട്ടീസിന് 15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ. |
ഡീമാറ്റ് മരവിപ്പിക്കൽ | പ്രൊമോട്ടർ നോട്ടീസിന് ശേഷം 10 ദിവസം കൂടി വീഴ്ച തുടർന്നാൽ ഡീമാറ്റ് മരവിപ്പിക്കും |
Content Highlights: SEBI makes monitoring agencies mandatory for all IPOs excluding Offer for Sale (OFS)., Monitoring agencies will report directly to stock exchanges., Non-cooperating companies face a ₹50,000 fine., Continuous default will lead to the freezing of promoters' demat accounts., Recommendations were framed by a committee chaired by former SEBI Executive Director V.S. Sundaresan.