നഷ്ടം 53,000 കോടി: സൂരക്ഷിത നീക്കം നടത്തി നിക്ഷേപകര്‍, വിറ്റൊഴിഞ്ഞ് അദാനി ഓഹരികള്‍

അദാനി-ഹിന്‍ഡെന്‍ബെര്‍ഗ് വിവാദത്തില്‍ സെബി മേധാവി മാധബി പുരി ബുച്ചിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന് സുരക്ഷിത അകലം പാലിച്ച് നിക്ഷേപകര്‍. തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ അദാനി ഗ്രൂപ്പ് ഓഹരികളില്‍ വില്പന സമ്മര്‍ദം രൂക്ഷമായി. അദാനി ഗ്രൂപ്പ് ഓഹരികള്‍ ഏഴ് ശതമാനംവരെ നഷ്ടംനേരിട്ടു. ഇതോടെ 53,000 കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. അദാനി ഗ്രൂപ്പിന്റെ പത്ത് ഓഹരികളുടെ വിപണി മൂല്യം 16.7 ലക്ഷം കോടിയായി കുറഞ്ഞു.
അദാനി ഗ്രീന്‍ എനര്‍ജിയാണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്. ഓഹരി വില ഏഴ് ശതമാനം താഴ്ന്ന് ബിഎസ്ഇയില്‍ 1,655 നിലവാരത്തിലെത്തി. അദാനി ടോട്ടല്‍ ഗ്യാസ് അഞ്ച് ശതമാനവും അദാനി പവര്‍ നാല് ശതമാനവും അദാനി വില്‍മര്‍, അദാനി എനര്‍ജി സൊലൂഷന്‍സ്, അദാനി എന്റര്‍പ്രൈസസ് എന്നിവ മൂന്ന് ശതമാനംവീതവും ഇടിവ് രേഖപ്പെടുത്തി.
ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണത്തെ തുടര്‍ന്ന് വിപണിയിലുണ്ടായ പെട്ടെന്നുള്ള പ്രതികരണം മാത്രമാണിതെന്നും ഓഹരി വിലയില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയില്ലെന്നുമാണ് വിലയിരുത്തല്‍. പുതിയ വെളിപ്പെടുത്തല്‍ വിപണിയെ ബാധിക്കാന്‍ സാധ്യതയില്ലെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഡോ. വി.കെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു.
ഹിന്‍ഡെന്‍ബെര്‍ഗിന്റെ കഴിഞ്ഞ വര്‍ഷത്തെ ആരോപണത്തിന്മേലുള്ള സെബിയുടെ അന്വേഷണം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും ഓഹരി വിലകളില്‍ പ്രതിഫലിച്ചേക്കാം.
അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡെന്‍ബെര്‍ഗ് പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല. ബുച്ചിന്റെ പ്രതികരണങ്ങള്‍ കൂടുതല്‍ നിര്‍ണായകമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നായിരുന്നു എക്‌സില്‍ കുറിച്ചത്. അദാനി ഗ്രൂപ്പ് ഓഹരികളില്‍ നിക്ഷേപം നടത്തിയ ബെര്‍മൂഡ, മൗറീഷ്യസ് ആസ്ഥാനമായുള്ള വിദേശ ഫണ്ടുകളില്‍ സെബി മേധാവിക്കും ഭര്‍ത്താവ് ധവല്‍ ബുച്ചിനും ഓഹരിയുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന ആരോപണം.
അദാനി വിഷയത്തില്‍ സെബിയുടെ അന്വേഷണത്തെ വിശ്വസിക്കാമോയെന്ന ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം ബുച്ചിന്റെ രാജിയും ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടില്‍ ജെപിസി അന്വേഷവും ആവശ്യപ്പെട്ടതോടെ വിഷയം വീണ്ടും ശ്രദ്ധാകേന്ദ്രമായി.
Content Highlights: Rs 53,000 crore loss;Adani stocks fall up to 7%