മുഹൂർത്ത വ്യാപാരത്തിനൊരുങ്ങി നിക്ഷേപകർ: തീയതിയും സമയക്രമവും അറിയാം

സംവത് 2083-ന്റെ തുടക്കം കുറിച്ചുകൊണ്ട് ബി.എസ്.ഇ.യിലും എൻ.എസ്.ഇ.യിലും കമ്മോഡിറ്റി എക്സ്ചേഞ്ചായ എം.സി.എക്സിലും നവംബർ എട്ടിന് ഞായറാഴ്ച പ്രത്യേക മുഹൂർത്ത വ്യാപാരം നടക്കും. ഉച്ചകഴിഞ്ഞ് 2.20 മുതൽ 3.30 വരെയാണ് വ്യാപാരം. ഒരു മണിക്കൂർ നീളുന്ന ഈ വ്യാപാരം ഐശ്വര്യപൂർണമായ തുടക്കമായി കരുതി നിക്ഷേപകർ വ്യാപാരത്തിൽ പങ്കാളികളാകുന്നു.
വ്യാപാര സമയക്രമം
സെഷൻ | സമയം | |
|---|---|---|
പ്രീ-ഓപ്പൺ | 2:05 PM - 2:20 PM | വിപണി തുറക്കുന്നതിന് മുന്നോടിയായുള്ള ഘട്ടം |
ഓർഡർ എൻട്രി (ലിമിറ്റ് & മാർക്കറ്റ്) | 2:05 PM - 2:10 PM | ലിമിറ്റ്, മാർക്കറ്റ് ഓർഡറുകൾ സമർപ്പിക്കാം |
ലിമിറ്റ് ഓർഡറുകൾ മാത്രം | 2:10 PM - 2:15 PM | ലിമിറ്റ് ഓർഡറുകൾ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു |
ഓർഡർ മാച്ചിംഗ് & കൺഫർമേഷൻ | 2:15 PM - 2:17 PM | ഓർഡറുകൾ പൊരുത്തപ്പെടുത്തലും സ്ഥിരീകരണവും |
ബഫർ പിരീഡ് | 2:17 PM - 2:20 PM | ട്രേഡിംഗിന് മുന്നോടിയായുള്ള ഇടവേള |
തുടർച്ചയായ ട്രേഡിങ് | 2:20 PM - 3:30 PM | സജീവമായ വ്യാപാര സമയം |
ക്ലോസിംഗ് | 3:15 PM - 3:35 PM | ക്ലോസിംഗ് വില നിർണയവും അനുബന്ധ ഓർഡറുകളും |
കമ്മോഡിറ്റി വിപണി സമയക്രമം (എം.സി.എക്സ്.)
പ്രത്യേക സെഷൻ: 2:05 മുതൽ 2:19വരെ.
ട്രേഡിങ് സെഷൻ: 2:20 മുതൽ 3:30വരെ.
എല്ലാ കമ്മോഡിറ്റികളുടെയും സൂചികകളുടെയും കരാറുകൾ വ്യാപാരത്തിനായി ലഭ്യമായിരിക്കും.
സെറ്റിൽമെന്റ്
- മുഹൂർത്ത ട്രേഡിങ്ങിലെ എല്ലാ ഇടപാടുകൾക്കും നിലവിലുള്ള മാനദണ്ഡപ്രകാരമായിരിക്കും സെറ്റിൽമെന്റ് ബാധ്യത.
- എൻ.എസ്.ഇ. സർക്കുലർ പ്രകാരം, ടി+1 ഇടപാടുകൾ സെറ്റിൽമെന്റ് ദിനത്തിൽ വൈകുന്നേരം 5.00 മണിവരെ റദ്ദാക്കാനോ മാറ്റങ്ങൾ വരുത്താനോ സാധിക്കും.
ചരിത്രവും പ്രാധാന്യവും
- 1957-ൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചാണ് (ബി.എസ്.ഇ.) മുഹൂർത്ത ട്രേഡിങ്ങിന് തുടക്കമിട്ടത്. 1992 മുതൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻ.എസ്.ഇ.) ഇത് പിന്തുടർന്നു.
- പരമ്പരാഗതമായി, പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം കുറിക്കുന്നതിനായി ബ്രോക്കർമാർ കണക്കുപുസ്തകങ്ങൾ പൂജിക്കുന്ന 'ചോപ്ഡാ പൂജ' ഈ സെഷനിൽ നടത്തിയിരുന്നു.
- രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷിക്കുന്ന ലക്ഷ്മീപൂജയോടനുബന്ധിച്ചാണ് ഈ വ്യാപാരം നടക്കുന്നത്.
Content Highlights: Muhurat Trading for Samvat 2083 is scheduled on Sunday, November 8., Trading will take place between 2:20 PM and 3:30 PM., Applicable across BSE, NSE, and MCX commodity exchanges., Marks the auspicious beginning of the new financial year for investors.