കരടികള്‍ കൂട്ടത്തോടെ: തിരിച്ചടി നേരിട്ട് ആഗോള വിപണി, സാഹചര്യവും സാധ്യതകളും വിലയിരുത്താം

.
.

വാള്‍സ്ട്രീറ്റായിരുന്നു പ്രഭവകേന്ദ്രം. യൂറോപ്യന്‍ വിപണികള്‍ കടന്ന് ഏഷ്യന്‍ സൂചികകളിലേയ്ക്കും ഭൂചലനം വ്യാപിച്ചു. യുഎസിലെ മാന്ദ്യഭീതി നിക്ഷേപകരെ പ്രകമ്പനംകൊള്ളിച്ചു. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചയുടനെ ഏഷ്യന്‍ സൂചികകളെല്ലാം കടപുഴകി. സെന്‍സെക്‌സിന് 4,000 പോയന്റ് നഷ്ടമായി. 71,500 നിലവാരത്തിലേയ്ക്ക് താഴുകയും ചെയ്തു. നിഫ്റ്റിയാകട്ടെ നാല് ശതമാനത്തിലധികം ഇടിഞ്ഞ് 21,750ന് താഴെയുമെത്തി. 

1968ന് ശേഷമുള്ള ഏറ്റവും വലിയ നികുതി വര്‍ധനയെന്ന് വിശേഷിപ്പിച്ചുകൊണ്ട് ജെപി മോര്‍ഗന്‍ യുഎസിലെ മാന്ദ്യസാധ്യത 60 ശതമാനത്തിലേയ്ക്ക് ഉയര്‍ത്തിയത് തിരിച്ചടിയുടെ ആഘാതംകൂട്ടി. മാതൃ വിപണിയെന്ന് വിശഷണമുള്ള നാസ്ദാക്ക് ഇതോടെ ഔഗ്യോഗികമായി കരടി വിപണിയിലേയ്ക്ക് പ്രവേശിച്ചു. ഡിസംബറിലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 23 ശതമാനമാണ് ഇതുവരെയുള്ള ഇടിവ്. ഡൗ ജോണ്‍സും പിന്നിലല്ല. 15 ശതമാനം തിരുത്തലില്‍ ഇതിനകം എത്തിക്കഴിഞ്ഞു. നിഫ്റ്റിയാകട്ടെ ഉയര്‍ന്ന നിലവാരത്തില്‍(സെപ്റ്റംബര്‍ 2024)നിന്ന് 17 ശതമാനം തകര്‍ന്നു. സാങ്കേതികമായി പറഞ്ഞാല്‍ കടരി വിപണിയിലേയ്ക്ക് പ്രവേശിക്കാന്‍ വെറും 700 പോയന്റ് മാത്രം അകലെ. 20 ശതമാനം മുതല്‍ 40 ശതമാനംവരെയുള്ള ഇടിവിനെയാണ് കരടി വിപണി(ബെയര്‍ മാര്‍ക്കറ്റ്)യായി കണക്കാക്കുന്നത്. അതിന് മുകളിലാണെങ്കില്‍ 'ക്രാഷ്' ആണ്.  

Content Highlights: Wall Street`s downturn triggers a global market crash, impacting Asian indices.

Continue reading