യു-ടേണെടുത്ത് വിദേശ നിക്ഷേപകര്‍: തിരിച്ചുവരവ് എന്തുകൊണ്ട്?

Photo: Gettyimages
Photo: Gettyimages

ഈ വര്‍ഷം തുടക്കം മുതല്‍ അറ്റ വില്പനക്കാരായിരുന്ന വിദേശ നിക്ഷേപകര്‍ പെട്ടെന്ന് 'യൂ ടേണ്‍' എടുത്തത് എന്തുകൊണ്ടാകാം?  ആറ് ദിവസത്തിനുള്ളില്‍, അതായത് ഫെബ്രുവരി 10-16 കാലയളവില്‍ 7252 കോടി രൂപയാണ് രാജ്യത്തെ വിപണിയില്‍ അവര്‍ നിക്ഷേപിച്ചത്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍നിന്നുള്ള താല്‍ക്കാലിക കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച(ഫെബ്രുവരി 16) മാത്രം 1570 കോടി രൂപയുടെ നിക്ഷേപം നടത്തി.

താരതമ്യേന മൂല്യംകുറഞ്ഞ വിപണികള്‍തേടി ഇന്ത്യയില്‍നിന്ന് പുറപ്പെട്ട വിദേശികള്‍ ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ തമ്പടിച്ചശേഷമാണ് ഈ തിരിച്ചുവരവ്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് ഉയര്‍ത്തല്‍ തുടരുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ഈ നിക്ഷേപമെന്നതും ശ്രദ്ധേയമാണ്. 

Content Highlights: FIIs taking a U-turn: Why the comeback?

Continue reading