40 ശതമാനംവരെ നേട്ടം, മികച്ച നിലവാരം: കുതിക്കാന്‍ ഈ ഓഹരികള്‍| Stock Analysis

Image:Freepik
Image:Freepik

പൊതുമേഖല കമ്പനികളില്‍ മാത്രം വിശ്വാസം പുലര്‍ത്തുന്നയാളാണ് ദേവാനന്ദ്. അതില്‍തന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത് ഭാരത് പെട്രോളിയം കോര്‍പറേഷനിലാണ്. മൂന്നു വര്‍ഷം മുമ്പ് പലപ്പോഴായി ആയിരത്തോളം ഓഹരികള്‍ ശരാശരി 364 രൂപ നിലവാരത്തിലാണ് അദ്ദേഹം സ്വന്തമാക്കിയത്. അതിന് മുടക്കിയതാകട്ടെ 3.64 ലക്ഷം രൂപയും. നിലവില്‍ അതിന്റെ മൂല്യം 6.64 ലക്ഷം രൂപയായിരിക്കുന്നു. അതിനിടെ ബോണസ് ഓഹരികൂടി ലഭിച്ചപ്പോള്‍ എണ്ണം 2,000 ആയി. ഇതിന് പുറമെ മൂന്ന് വര്‍ഷത്തിനിടെ 56000 രൂപ ലാഭവീതവും കിട്ടി. ഈ ഓഹരിയില്‍നിന്നുമാത്രം ലഭിച്ച നേട്ടം 43.2 ശതമാനമാണ്.  

കുറഞ്ഞ വിലയിലുള്ള ഓഹരികളില്‍ നിക്ഷേപിക്കാനാണ് ചെറുകിട നിക്ഷേപകര്‍ക്ക് താത്പര്യം. വന്‍കിട ഓഹരികളില്‍ നിക്ഷേപമുണ്ടെങ്കില്‍ തന്നെ ഓഹരികളുടെ എണ്ണം വളരെ കുറവുമായിരിക്കും. സ്ഥിരതയാര്‍ന്ന നേട്ടത്തോടൊപ്പം വിപണിയിലെ തകര്‍ച്ചയില്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്ത് പ്രകടിപ്പിക്കാനും ലാര്‍ജ് ക്യാപ് ഓഹരികള്‍ക്കാകും. വിലയില്‍ പെട്ടെന്ന് കുതിപ്പോ, താഴ്ചയോ ഉണ്ടാകില്ലെന്നതാണ് സവിശേഷത. അതേസമയം, സ്ഥിരതയാര്‍ന്ന നേട്ടം ഓഹരികളില്‍ പ്രകടമാകുകയും ചെയ്യും. 

Content Highlights: Axis Bank, Bharat Petroleum, Shriram Finance: Analyzing Three High-Growth Stocks

Continue reading