പ്രവാസികൾക്ക് ഉയർന്ന പലിശ: വിവിധ ബാങ്കുകളിലെ എൻ.ആർ.ഇ എഫ്.ഡി നിരക്കുകൾ അറിയാം

#Money Desk
Created with AI
Created with AI

പ്രവാസികളായ മലയാളികൾക്ക് വിദേശ വരുമാനം നാട്ടിൽ നിക്ഷേപിക്കുന്നതിനുള്ള സുരക്ഷിതമായ മാർഗമാണ് എൻ.ആർ.ഇ ഫിക്‌സ്ഡ് ഡെപ്പോസിറ്റ്. നികുതി ബാധ്യതയില്ലാത്ത പലിശ വരുമാനം, നിക്ഷേപിച്ച തുകയും പലിശയും വിദേശത്തേക്ക് തിരികെ കൊണ്ടുപോകാനുള്ള സൗകര്യം എന്നിവ എൻ.ആർ.ഇ എഫ്.ഡിയുടെ സവിശേഷതയാണ്.

നിക്ഷേപ രീതി: വിദേശത്തുനിന്നും ഇന്ത്യയിലേക്ക് അയക്കുന്ന ഏത് കറൻസി ഉപയോഗിച്ചും എൻ.ആർ.ഇ എഫ്.ഡി തുടങ്ങാം.

നികുതി ആനുകൂല്യം: നിക്ഷേപ പലിശയ്ക്ക് ആദായ നികുതി ബാധ്യത ഇല്ല. ടി.ഡി.എസ് ഈടാക്കുകയുമില്ല. താമസിക്കുന്ന രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് നികുതി നൽകേണ്ടിവന്നേക്കാം.

പണം തിരികെ കൊണ്ടുപോകാം: നിക്ഷേപ തുകയും പലിശയും നിയന്ത്രണങ്ങളൊന്നുമില്ലാതെ നിക്ഷേപകൻ താമസിക്കുന്ന രാജ്യത്തേക്ക് മാറ്റാൻ സാധിക്കും.

ഓൺലൈൻ മാനേജ്മെന്റ്: എൻ.ആർ.ഇ എഫ്.ഡികൾ ഓൺലൈൻ വഴി തുടങ്ങാൻ കഴിയും.

മുതിർന്നവർക്ക് പ്രത്യേക നിരക്ക് ഇല്ല: സാധാരണ എഫ്.ഡികളിൽ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന ഉയർന്ന പലിശ എൻആർഇ എഫ്ഡികൾക്ക് ഇല്ല. അതുകൊണ്ടുതന്നെ 60 വയസ്സിന് മുകളിലുള്ളവർക്കും ഒരേ പലിശയായിരിക്കും ലഭിക്കുക.

പലിശ നിരക്ക്: നിലവിൽ എൻ.ആർ.ഇ ഡെപ്പോസിറ്റുകൾക്ക് വ്യത്യസ്ത കാലയളവുകളിൽ ആറ് ശതമാനം മുതൽ 7.50 ശതമാനംവരെയാണ് പലിശ നൽകുന്നത്.

വായ്പാ സൗകര്യം: എൻ.ആർ.ഇ എഫ്.ഡി ഈടായി നൽകി വായ്പയെടുക്കാം. ഈ വായ്പ ഇന്ത്യയിലോ വിദേശത്തോ (ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖകൾ വഴി) ഉപയോഗിക്കാം. നിക്ഷേപകർക്ക് പുറമെ മൂന്നാം കക്ഷികൾക്കും (Third parties) വായ്പ അനുവദനീയമാണ്.

വിവിധ ബാങ്കുകൾ വ്യത്യസ്ത കാലയളവുകളിൽ നൽകുന്ന പലിശ താഴെ നൽകുന്നു (ഒരു കോടിവരെയുള്ള നിക്ഷേപങ്ങൾക്ക്):

ബാങ്ക്

1 മുതൽ

2 വർഷം

വരെ

2 മുതൽ 3

വർഷം

വരെ

3 മുതൽ 5

വർഷം

വരെ

5 വർഷവും

അതിനു

മുകളിലും

ഡി.സി.ബി ബാങ്ക് 

6.90-7.00

6.90-7.50

7.00-7.10

7.00-7.50

ജമ്മു & കശ്മീർ ബാങ്ക്

6.70-6.80

6.75-7.30

6.70

6.75

യെസ് ബാങ്ക് 

6.65-7.25

6.90-7.00

7.00

6.75

ആർ.ബി.എൽ ബാങ്ക് 

7.00-7.20

7.20

7.00-7.20

6.70

തമിഴ്‌നാട് മെർക്കന്റൈൽ ബാങ്ക്

6.60-7.25

7.00

6.70

6.70

സൗത്ത് ഇന്ത്യൻ ബാങ്ക്‌

6.60

6.80

6.35

6.00

ധനലക്ഷ്മി ബാങ്ക്

6.25-7.10

6.25-6.50

6.50-7.25

6.50-6.60

ഐ.സി.ഐ.സി.ഐ ബാങ്ക്

6.25-6.30

6.30-6.45

6.45-6.50

6.50

ആക്സിസ് ബാങ്ക്

6.25-6.45

6.45

6.45

6.45

ഫെഡറൽ ബാങ്ക്

6.25-6.80

6.40

6.50-6.75

6.40-6.50

കരൂർ വൈശ്യാ ബാങ്ക്

6.55-6.20

6.55

6.55

6.25-6.55

സിറ്റി യൂണിയൻ ബാങ്ക്

6.50-7.25

6.50

6.50-6.55

6.25-6.55

കൊട്ടക് മഹീന്ദ്ര ബാങ്ക്

6.35-6.55

6.80

6.40

6.25

കാനറാ ബാങ്ക്

6.25-6.60

6.25

6.25

6.25

എച്ച്.ഡി.എഫ്.സി ബാങ്ക്

6.25-6.45

6.45

6.40-6.50

6.15-6.40

ഇന്ത്യൻ ഓവർസീസ് ബാങ്ക്

6.40-6.60

6.40

6.10

6.10

7.50 ശതമാനമാണ് ഉയർന്ന പലിശ. മിക്കവാറും ബാങ്കുകൾ രണ്ടു മുതൽ മൂന്നുവർഷംവരെയുള്ള കാലയളവിലാണ് താരതമ്യേന ഉയർന്ന നിരക്ക് നൽകുന്നത്. 6.10 ശതമാനമാണ് കുറഞ്ഞ പലിശ.

*വിവിധ ബാങ്കുകളിൽ 2026 ജൂൺ മാസത്തിൽ ബാധകമായ പലിശയാണിത്. നേരിട്ട് അന്വേഷിച്ചശേഷം മാത്രം നിക്ഷേപം നടത്തുക.

Content Highlights: NRE FDs offer tax-free interest income with no TDS deduction., Interest rates for June 2026 range from 6.00% to 7.50%., Full repatriation of principal and interest is permitted., NRE FDs can be used as collateral for loans in India or abroad., No senior citizen premium is applicable on NRE deposits.