വസ്തുവോ മ്യൂച്വല്‍ ഫണ്ടോ വിറ്റോ? നികുതി ഇളവിനുള്ള പുതുക്കിയ സൂചിക പുറത്തുവിട്ടു

#Money Desk
-
-

ദീര്‍ഘകാല മൂലധനനേട്ട നികുതി കണക്കാക്കുന്നതിന് ചെലവ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക (കോസ്റ്റ് ഇന്‍ഫ്‌ളാഷന്‍ ഇന്‍ഡക്‌സ്-സിഐഐ) കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു.

2023-24 സാമ്പത്തികവര്‍ഷത്തെ സൂചിക 348 ആണ്. മുന്‍വര്‍ഷത്തെ സിഐഐ 331 ആയിരുന്നു. 2021-22ലേതാകട്ടെ 317ഉം. ദീര്‍ഘകാല മൂലധന നേട്ടവും മൂലധന നഷ്ടവും കണക്കാക്കി നികുതി അടയ്ക്കുന്നതിനാണ് ഈ സൂചിക പ്രയോജനപ്പെടുത്തുന്നത്. കാലകാലങ്ങളില്‍ പണപ്പെരുപ്പ നിരക്കുകള്‍ വിലയിരുത്തി ധനമന്ത്രാലയമാണ് സൂചികയിലെ നമ്പറുകള്‍ പരിഷ്‌കരിക്കുന്നത്.

വസ്തു, സ്വര്‍ണം, ഡെറ്റ് മ്യൂച്വല്‍ ഫണ്ട് എന്നിവയ്ക്കാണ് ഈ സൂചിക ബാധകമാകുക. നിശ്ചിതവര്‍ഷത്തില്‍ കൂടുതല്‍ കാലം കൈവശംവെച്ചശേഷം വില്‍പന നടത്തുമ്പോള്‍ ലഭിക്കുന്ന മൂലധന നേട്ടത്തിനാണ് ഇതുപ്രകാരം നികുതി കണക്കാക്കുന്നത്.

2023 ഏപ്രില്‍ ഒന്നുമുതലാണ് പുതുക്കിയ സൂചിക ബാധകമാകുക. 2024-25 അസ്സസ്‌മെന്റ് വര്‍ഷത്തേയ്ക്കും തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ക്കും ഇത് പ്രയോജനപ്പെടുത്താം.

 സൂചികയെക്കുറിച്ച് അറിയാം
ദീർഘകാല മൂലധനനേട്ടത്തിൽനിന്ന് പണപ്പെരുപ്പനിരക്കുകൾ കുറച്ച് ആദായം കണക്കാക്കുന്നതിനാണ്(ഇൻഡക്സേഷൻ ബെനഫിറ്റ്)ഈ സൂചികപ്രകാരം നമ്പർ പുറത്തുവിടുന്നത്. ഓഹരി, ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് എന്നിവയിലെ നിക്ഷേപത്തിന് ഇത് ബാധകമാവില്ല. ഈ നിക്ഷേപങ്ങളിൽനിന്നുള്ള ദീർഘകാല മൂലധനനേട്ടത്തിന് ഒരു ലക്ഷംരൂപവരെ ആദായനികുതി അടയ്ക്കേണ്ടതില്ല. അതിനുമുകളിലുള്ള തുകയ്ക്ക് 10ശതമാനമാണ് നികുതി ബാധ്യതയുള്ളത്. 

CII numbers since 2001-02
സാമ്പത്തികവര്‍ഷം  സിഐഐ നമ്പര്‍
2023-24 348
2022-23 331
2021-22 317
2020-21 301
2019-20 289
2018-19 280
2017-18 272
2016-17  264
2015-16  254
2014-15  240
2013-14  220
2012-13  200
2011-12  184
2010-11  167
2009-10  148
2007-08  129
2006-07  122
2005-06  117
2004-05  113
2003-04 109
2002-03  105
2001-02  100

താഴെപ്പറയുന്ന രീതിയില്‍ ഇത് കണക്കാക്കാം

നിക്ഷേപം, വ്യക്തിഗത സമ്പാദ്യം എന്നിവ സംബന്ധിച്ച വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ Join Whatsaapp group 

ടെലഗ്രാം ഗ്രൂപ്പ് ലിങ്ക്‌

Content Highlights: Cost Inflation Index for current fiscal at stands at 348, notifies I-T dept