വി-ഗാർഡ് അരിസോ വാട്ടർ ഹീറ്റർ വിപണിയിൽ

കൊച്ചി: കൺസ്യൂമർ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ബ്രാൻഡായ വിഗാർഡിന്റെ ഗ്ലാസ് ഫിനിഷ് സ്റ്റോറേജ് വാട്ടർ ഹീറ്റർ ശ്രേണിയായ 'അരിസോ' വിപണിയിലെത്തി. രാജ്യത്ത് ഇത്തരത്തിലൊന്ന് ആദ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ആധുനിക ബാത്റൂമുകളുടെ സൗന്ദര്യസങ്കൽപ്പങ്ങൾക്കൊപ്പം ഉയർന്ന പ്രകടനവും ഉറപ്പാക്കുന്ന രീതിയിലാണ് പുതിയ ശ്രേണി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സ്ക്രാച്ച് പ്രതിരോധശേഷിയുള്ള ടഫൻഡ് ബ്ലാക്ക് ഗ്ലാസിൽ നിർമിച്ച മിഡ്നൈറ്റ് ഗ്ലാസ് ഫേഷ്യയാണ് അരിസോ സീരീസിന്റെ പ്രധാന സവിശേഷത. വെള്ളത്തിന്റെ താപനില നിറംമാറുന്ന ലൈറ്റ് ബാർ വഴി തത്സമയം അറിയിക്കുന്ന സ്മാർട്ട് ലൈറ്റ് ഇൻഡിക്കേറ്റർ സംവിധാനവും ഇതിലുണ്ട്. ഡിജിറ്റൽ (ഡിജി) മോഡലുകളിൽ ഗ്ലാസിന് കീഴിൽ ഫ്ലഷ്-എംബെഡഡ് ഡിസ്പ്ലേയും തിരഞ്ഞെടുത്ത മോഡലുകളിൽ റിമോട്ട് കൺട്രോൾ സൗകര്യവും നൽകിയിട്ടുണ്ട്.
നിക്കൽ സമ്പുഷ്ടമായ ഇൻകോളോയ് 800 ഹീറ്റിങ് എലമെന്റും വിട്രിയസ് ഇനാമൽ കോട്ടിങ് നൽകിയ ഇന്നർ ടാങ്കും വേഗത്തിലുള്ള ചൂടാക്കലും ദീർഘകാല ഉപയോഗക്ഷമതയും ഉറപ്പാക്കുമെന്ന് കമ്പനി അവകാശപ്പെട്ടു. ഉയർന്ന നിലകളിലുള്ള അപ്പാർട്ട്മെന്റുകളിലെ ഉപയോഗം കൂടി കണക്കിലെടുത്ത് 8-ബാർ പ്രഷർ റേറ്റിങ്ങും 5-സ്റ്റാർ ബി.ഇ.ഇ ഊർജക്ഷമതാ റേറ്റിങ്ങും ഉത്പന്നത്തിനുണ്ട്.
'ഉപഭോക്താക്കളുടെ മാറുന്ന ജീവിതശൈലിയും വീടുകളുടെ ആധുനിക രൂപകൽപ്പനയുമാണ് അരിസോ സീരീസിന് പ്രചോദനമായത്. ഇന്ത്യയിലെ ആദ്യ ഗ്ലാസ് ഫിനിഷ് വാട്ടർ ഹീറ്റർ അവതരിപ്പിക്കുന്നതിലൂടെ ഈ വിഭാഗത്തിൽ പുതിയ മാനദണ്ഡം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്,' വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
Content Highlights: V-Guard, V-Guard Ariso, Water Heater Launch, Smart Home Appliances, Premium Bathroom Fittings, Mithun Chittilappilly, Consumer Electronics India