പാളിയത് മാർക്കറ്റിങ് തന്ത്രമോ; എന്താണ് ഷുഗർ കോസ്‌മെറ്റിക്‌സ് സ്റ്റാർട്ടപ്പിന് സംഭവിച്ചത് ?

ഒരു ഉപഭോക്താവിലേക്ക് എത്താൻ മാത്രം ചെലവാക്കിയത് 1,850 രൂപ. പകരമായി ആ ഉപഭോക്താവ് വാങ്ങുന്നത് 890 രൂപയുടെ ഉത്പന്നങ്ങൾ മാത്രം. അതായത്, ആദ്യ ഇടപാടിൽ തന്നെ കമ്പനിക്ക് വൻ നഷ്ടം സംഭവിക്കുന്നു. ഈ നഷ്ടം നികത്തണമെങ്കിൽ ആ ഉപഭോക്താവ് വീണ്ടും വീണ്ടും ഉത്പന്നങ്ങൾ വാങ്ങണം. എന്നാൽ, വാങ്ങിയ സൗന്ദര്യവർധക വസ്തുക്കൾ തീരുന്നതുവരെ മാസങ്ങളോളം കാത്തിരിക്കും. വിപണിയിലെ മത്സരത്തിനിടയിൽ ആ കസ്റ്റമർ വീണ്ടും വരുമെന്ന് ഒരു ഉറപ്പുമില്ല. ചുരുക്കത്തിൽ, അസാധ്യമായ ഒരു ബിസിനസ് തന്ത്രവുമായാണ് 'ഷുഗർ' വിപണി പിടിക്കാൻ പുറപ്പെട്ടത്.
മോഹവലയങ്ങൾ