ഓഹരി വിപണിയിൽ വൻ തകർച്ച; ഒന്നര ശതമാനം ഇടിഞ്ഞു, നേട്ടത്തിൽ എൻഎസ്ഇ ലിസ്റ്റിങ്

മുംബൈ: ഓഹരി വിപണിയിൽ വൻ തകർച്ച. സെൻസെക്‌സ് 1200 പോയന്റും നിഫ്റ്റി 363 പോയന്റും ഇടിഞ്ഞാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച വ്യാപാരം തുടങ്ങിയത് തന്നെ തകർച്ചയോടെയായിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം കൂടുതൽ ഇടിഞ്ഞു. സെൻസെക്‌സിലും നിഫ്റ്റിയിലും ഒന്നര ശതമാനമാണ് ഇന്ന് ഇടിവ്. എണ്ണവില കൂടുന്നതും പണപ്പെരുപ്പം കൂടിയേക്കാമെന്ന ആശങ്കയും അമേരിക്ക-ഇറാൻ സംഘർഷം മൂർച്ഛിക്കുന്നതുമാണ് തിരിച്ചടിക്ക് പ്രധാന കാരണങ്ങൾ. രൂപയുടെ വില 11 പൈസ കുറഞ്ഞു. 1785 രൂപ നിരക്കിൽ ഐ.പി.ഒ വിൽപന നടന്ന എൻ.എസ്.ഇ ഓഹരികൾ നേട്ടമുണ്ടാക്കി. 1878 വരെ ഒരു ഘട്ടത്തിൽ വില ഉയർന്നു. രണ്ട് ശതമാനം നേട്ടം നിക്ഷേപകർക്കുണ്ടായി. ഫിനാൻഷ്യൽ ഓഹരികളിൽ പ്രധാനമായും ഇൻഷുറൻസ് കമ്പനികളുടെ ഓഹരികൾ കൂപ്പുകുത്തി. ഇൻഷുറൻസ് രംഗത്ത് ഐആർഡിഎഐ ചില ഭേഗതികൾ നടപ്പിലാക്കാൻ തീരുമാനിച്ചതാണ് കമ്പനികളുടെ ഓഹരികളിലെ തിരിച്ചടിക്ക് കാരണം. പി.ബി ഫിൻടെക്കിന്റെ ഓഹരി വിലയിൽ 30 ശതമാനത്തിന്റെ തകർച്ചയാണ് ഉണ്ടായത്. മാക്‌സ് ഫിനാൻഷ്യൽ എൽആൻഡി ഫിനാൻസ്, ബജാജ് ഫിനാൻസ് അടക്കുള്ള കമ്പനികളും വിൽപന സമ്മർദം നേരിട്ടു.

Content Highlights: Sensex crashed by 1200 points and Nifty dropped 363 points., US-Iran tensions, rising oil prices, and inflation fears triggered the sell-off., Insurance and financial stocks plummeted following IRDAI proposed amendments., PB Fintech shares crashed by 30% amidst heavy selling pressure.