മാധബി ബുച്ചിന്റെ രാജി ആവശ്യപ്പെട്ട് സെബി ആസ്ഥാനത്ത് ജീവനക്കാരുടെ പ്രതിഷേധം

മാധബി പുരി ബുച്ച് രാജിവെക്കണമെന്നാവശ്യപ്പെട്ട് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയിലെ ജീവനക്കാര്‍ സെബി ആസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തി.
മണിക്കൂറുകളോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ ജീവനക്കാര്‍ പിരിഞ്ഞുപോയി. ജീവനക്കാര്‍ക്കതിരെ തെറ്റയാ കാര്യങ്ങള്‍ പ്രചരിപ്പിച്ചന്നാരോപിച്ചും മാധബി ബുച്ച് രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം.
മാധബി പുരി ബുച്ച് മേധാവിയായതിനുശേഷം തൊഴില്‍ അന്തരീക്ഷം മോശമായെന്ന് കാണിച്ച് കഴിഞ്ഞ മാസം ചില ജീവനക്കാര്‍ ധനമന്ത്രാലയത്തിന് കത്തയച്ചിരുന്നു. ചെയ്തു തീര്‍ക്കാന്‍ കഴിയാത്ത ജോലിഭാരം ഏറ്റെടുക്കേണ്ടിവരുന്നു, ഉന്നത ജീവനക്കാര്‍ മോശമായി പെരുമാറുന്നു, ജീവനക്കാരെ രഹസ്യമായി നിരീക്ഷിക്കുന്നു-എന്നിങ്ങനെ ഏറെക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു പരാതി നല്‍കിയത്.
വീട്ട് വാടക അലവന്‍സില്‍ 55 ശതമാനം വര്‍ധന ആവശ്യപ്പെട്ടതില്‍ ഫലമുണ്ടാകാതിരുന്നതിനാല്‍ തൊഴില്‍ സംസ്‌കാരം ഉയര്‍ത്തിക്കാട്ടി പ്രശ്‌നത്തെ വളച്ചൊടിക്കുകയാണെന്ന് ജീവനക്കാരെന്ന് സെബി പ്രസ്താവനയില്‍ അറിയിച്ചു.
ബാഹ്യ ഇടപെടലുകളെ തുടര്‍ന്നാണ് ജീവനക്കാരുടെ നീക്കമെന്നും അതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാനില്ലെന്നും സെബി വ്യക്തമാക്കി. സങ്കീര്‍ണമായ വിപണി സാഹചര്യങ്ങളില്‍ ഉയര്‍ന്നതലത്തിലുള്ള സുതാര്യതയും പ്രതിബദ്ധതയും ആവശ്യമാണെന്നും സെബിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
Content Highlights: Sebi employees protest outside HQ, seek Madhabi Puri Buch's resignation