വില്ലയ്‌ക്കൊപ്പം ലംബോര്‍ഗിനി ഫ്രീ: വൈറലായി വില്പന വാഗ്ദാനം

ലംബോര്‍ഗിനി ഉറുസ് പെര്‍ഫോമെന്റെ | Photo: Lamborghini
ലംബോര്‍ഗിനി ഉറുസ് പെര്‍ഫോമെന്റെ | Photo: Lamborghini

ഉപ്പുതൊട്ട് കര്‍പ്പൂരംവരെ എന്ത് വാങ്ങിയാലും അതിനൊപ്പം എന്തെങ്കിലും ഫ്രീ കിട്ടണമെന്ന് ആഗ്രഹമുള്ളവരാണ് ഏറെപ്പേരും. ഈ സ്വഭാവം മനസ്സിലാക്കി കിടിലന്‍ ഓഫര്‍ മുന്നോട്ട് വച്ചിരിക്കുകയാണ് നോയിഡയിലെ ഒരു ലക്ഷ്വറി വില്ല പ്രോജക്ട്. 26 കോടിയുടെ ആഡംബര വില്ല വാങ്ങുന്നവര്‍ക്ക് നാല് കോടി രൂപയുടെ ലംബോര്‍ഗിനി കാറാണ് സൗജന്യമായി നല്‍കുന്നത്. 

ഗ്രേറ്റര്‍ നോയിഡയില്‍ ഒരുങ്ങുന്ന ആഡംബര വില്ലകള്‍ക്കാണ് ജയ്പീ ഗ്രീന്‍സ് ലംബോര്‍ഗിനി വാഗ്ദാനം ചെയ്തിരിക്കുന്നത്. പരസ്യം സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആയതോടെ നിരവധി പേരാണ് ഓഫറിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്. 

26 കോടി രൂപയുടെ വില്ലയില്‍ കാര്‍ പാര്‍ക്കിങിന് 30 ലക്ഷവും പവര്‍ ബാക്കപ്പ് വേണമെങ്കില്‍ 7.5 ലക്ഷവും അധികം നല്‍കണം. ലബോര്‍ഗിനി സമ്മാനമായി കൊടുത്താല്‍ പോലും കമ്പനിക്ക് ലാഭമാണെന്നും എന്നിട്ടും അവര്‍ അധിക തുകയാണ് ഈടാക്കുന്നതെന്നുമാണ് ഓഫറിനെക്കുറിച്ച് പരക്കെ ഉയരുന്ന വിമര്‍ശനം.


 

Content Highlights: Luxury villa project offers free Lamborghini with every Villa at Noida