പ്രവാസികൾക്ക് ഓണവിഭവങ്ങൾ: ലുലുവിന്റെ കാർഗോ വിമാനം

#കൊച്ചിയില്‍നിന്ന് 45 ടണ്‍ വിഭവങ്ങളുമായി വിമാനം പുറപ്പെട്ടു

കൊച്ചി: പ്രവാസലോകത്ത് ഓണം ആഘോഷമാക്കാൻ പഴം, പച്ചക്കറി, വാഴയില തുടങ്ങിയ വിഭവങ്ങളുമായി ലുലുവിന്റെ പ്രത്യേക കാർഗോ വിമാനം കൊച്ചിയിൽനിന്ന് പുറപ്പെട്ടു. നാഷണൽ എയർലൈൻസിന്റെ കാർഗോ വിമാനത്തിലാണ് ചൊവ്വാഴ്ച രാവിലെ 45 ടൺ പഴം പച്ചക്കറി വിഭവങ്ങൾ കയറ്റി അയച്ചത്. 60 ടൺ വിഭവങ്ങളുമായി മറ്റൊരു കാർഗോ വിമാനം വ്യാഴാഴ്ച പുറപ്പെടും.

ലുലു ഫെയർ എക്‌സ്‌പോർട്ടിന്റെ നേതൃത്വത്തിലാണ് വിഭവങ്ങൾ ഗൾഫ് രാജ്യങ്ങളിലെ ലുലു സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്. ഓണക്കാലത്ത് പ്രവാസിമലയാളികൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രഖ്യാപിച്ചിരുന്നു.