തുടക്കം 10,000 രൂപയുമായി; 6 വർഷത്തിനുള്ളിൽ സ്വന്തമാക്കിയത് 1.5 കോടി, തന്ത്രം വ്യക്തമാക്കി യുവാവ്

#Money Desk
.
.

പണം സമ്പാദിക്കാൻ കഷ്ടപ്പെടുന്നവരാണ് ഏറെപ്പേരും. എന്നാൽ സമ്പാദിക്കുന്ന പണം കൃത്യമായി നിക്ഷേപിച്ച് വളർത്താൻ എത്രപേർക്ക് അറിയും? പലരും സേവിങ്‌സ് അക്കൗണ്ടിൽ ഇട്ടു വെക്കും. മറ്റുചിലരാകട്ടെ ഇൻഷുറൻസ് പദ്ധതികളിൽ ചേരും. എന്നാൽ വെറും 20-ാംവയസ്സിൽ 10,000 രൂപയിൽ തുടങ്ങി ആറ് വർഷം കൊണ്ട് 1.5 കോടി രൂപയുടെ ആസ്തി കെട്ടിപ്പെടുത്ത കാൻ വാലിയ എന്ന യുവാവിന്റെ കഥ എല്ലാവർക്കും പിന്തുടരാവുന്ന പാഠമാണ്.

പണപ്പെരുപ്പം സമ്പത്തിനെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കിയതാണ് വിജയത്തിലേക്കുള്ള ആദ്യപടി. മ്യൂച്വൽ ഫണ്ടുകളിൽ ലളിതമായി തുടങ്ങി. പിന്നീട് പ്രൈവറ്റ് ഇക്വിറ്റി, ഇൻവെസ്റ്റുമെന്റ് ബാങ്കിങ് തുടങ്ങിയ മേഖലകളിലെ പരിചയത്തിലൂടെ മികച്ച നിക്ഷേപ തന്ത്രങ്ങൾ പ്രയോജനപ്പെടുത്തി. ചെറുതായി തുടങ്ങുക, ഇപ്പോൾ തന്നെ തുടങ്ങുക, അത് വളരാൻ അനുവദിക്കുക-എന്നതാണ് അദ്ദേഹം നൽകുന്ന സന്ദേശം.

പണപ്പെരുപ്പം

നിക്ഷേപത്തിന്റെ ആവശ്യകത തിരിച്ചറിയുന്നതിൽ പണപ്പെരുപ്പത്തെക്കുറിച്ചുള്ള ബോധ്യം നിർണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

മൂല്യമിടിവ്: ബാങ്ക് അക്കൗണ്ടിൽ വെറുതെ കിടക്കുന്ന പണത്തിന്റെ മൂല്യം ഓരോ വർഷവും ഇടിയുന്നു.

വാങ്ങൽ ശേഷി: വിലക്കയറ്റം കാരണം പഴയ അതേ തുകയ്ക്ക് കുറഞ്ഞ സാധനങ്ങൾ മാത്രമേ വാങ്ങാൻ സാധിക്കൂ. 'വില കൂടുന്നു, അതേ പണം കൊണ്ട് കുറഞ്ഞ സാധനങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂ' ഇതാണ് മനസിലാക്കേണ്ടത്.

ലക്ഷ്യം: പണപ്പെരുപ്പ നിരക്കിനേക്കാൾ വേഗത്തിൽ പണത്തിന്റെ മൂല്യം വളരുന്ന നിക്ഷേപ മാർഗങ്ങൾ കണ്ടെത്തുക.

വൈവിധ്യവത്കരിക്കാം

വ്യത്യസ്ത സാമ്പത്തിക ആസ്തികളിലൂടെയാണ് അദ്ദേഹം പോർട്ട്ഫോളിയോ വിപുലീകരിച്ചത്:

  • ഫിക്‌സഡ് ഡെപ്പോസിറ്റ് (FD)
  • മ്യൂച്വൽ ഫണ്ട്: തുടക്കക്കാർക്ക് ഏറ്റവും അനുയോജ്യമായ മാർഗമായി അദ്ദേഹം മ്യൂച്വൽ ഫണ്ടുകളെ കാണുന്നു.
  • ഓഹരി: അറിവ് വർധിക്കുന്നതിനനുസരിച്ച് നേരിട്ടുള്ള ഓഹരി നിക്ഷേപത്തിലേക്ക് കടന്നു.
  • ആഗോള നിക്ഷേപം: നിലവിൽ അന്താരാഷ്ട്ര വിപണികളിലും അദ്ദേഹത്തിന് നിക്ഷേപമുണ്ട്.

ലളിതമായ തുടക്കം

സങ്കീർണമായ തന്ത്രങ്ങളേക്കാൾ ലളിതമായ തുടക്കത്തിനാണ് അദ്ദേഹം മുൻഗണന നൽകിയത്.

  • ഓഹരി വിപണിയിലേക്ക് പ്രവേശിക്കാൻ ഏറ്റവും എളുപ്പമുള്ള വഴി മ്യൂച്വൽ ഫണ്ടുകളാണ്. പ്രൊഫഷണലുകൾ കൈകാര്യം ചെയ്യുന്നതിനാൽ റിസ്‌ക് കുറവാണ്. അതോടൊപ്പം വൈവിധ്യവത്കരണത്തിന്റെ സാധ്യതയും പ്രയോജനപ്പെടുത്താം.
  • ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കുന്നതിന് കൂടുതൽ സമയവും ഗവേഷണവും ആവശ്യമാണ്. തുടക്കത്തിൽതന്നെ അതിലേക്ക് കടക്കേണ്ടതില്ല.

ആരംഭം

20-ാം വയസ്സിൽ 10,000 രൂപ

നിക്ഷേപിച്ചുകൊണ്ട് തുടക്കം.

വളർച്ചാ

കാലയളവ്

6 വർഷത്തെ തുടർച്ചയായ

നിക്ഷേപവും പഠനവും.

നിലവിലെ നില

26-ാം വയസ്സിൽ 1.5

കോടി രൂപയുടെ ആസ്തി.

പ്രൊഫഷണൽ

അനുഭവം

പ്രൈവറ്റ് ഇക്വിറ്റി, ഇൻവെസ്റ്റ്‌മെന്റ്

ബാങ്കിംഗ് മേഖലകളിലെ പരിചയം

നിക്ഷേപ നൈപുണ്യം

മെച്ചപ്പെടുത്തി.

പ്രധാന കണ്ടെത്തലുകൾ

സമയം പ്രധാനമാണ്: നിക്ഷേപം തുടങ്ങാൻ വൈകരുത്. സമയത്തിന്റെ ആനുകൂല്യം (Power of Compounding) ലഭിക്കാൻ നേരത്തെ തുടങ്ങേണ്ടത് അത്യാവശ്യമാണ്.

അറിവ് നേടുക: തുടക്കത്തിൽ നിക്ഷേപത്തെക്കുറിച്ച് ധാരണയില്ലായിരുന്നെങ്കിലും കാലക്രമേണ വിപണിയെയും പണത്തിന്റെ വളർച്ചയെയും കുറിച്ചുള്ള പഠനം തുടരണം.

ലളിതമായി മുന്നോട്ടുപോകാം: തുടക്കക്കാർ സങ്കീർണമായ നിക്ഷേപ തന്ത്രങ്ങൾക്ക് പിന്നാലെ പോകാതെ മ്യൂച്വൽ ഫണ്ടുകൾ പോലുള്ള സുരക്ഷിത മാർഗങ്ങൾ തിരഞ്ഞെടുക്കുക.

ദീർഘകാല കാഴ്ചപ്പാട്: നിക്ഷേപം വളരാൻ സമയം നൽകുകയും ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക.

കരൺ വാലിയ എന്ന യുവാവിന്റെ നിക്ഷേപം വ്യക്തമാക്കുന്നത്, ചെറിയ തുകകൊണ്ട് നിക്ഷേപം തുടങ്ങിയാലും അറിവും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ധാരണയും ഉണ്ടെങ്കിൽ വലിയ ആസ്തി കെട്ടിപ്പടുക്കാൻ സാധിക്കുമെന്നാണ്.

ശ്രദ്ധിക്കുക: ഇൻസ്റ്റയിൽ പങ്കുവെച്ച വിവരങ്ങളെ അടിസ്ഥാനമാക്കി പൊതു നിക്ഷേപ സാധ്യതകൾ വിലയിരുത്തിക്കൊണ്ടാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിലെ കണക്കുകളോ നിക്ഷേപ ഫലങ്ങളോ പരിശോധിച്ചിട്ടില്ല.

 
 
 
 
 
 
 
 
 
 
 
 
 
 
 

Content Highlights: Started with just Rs 10,000 at age 20 and built Rs 1.5 crore in 6 years., Understanding inflation and preserving purchasing power is key to wealth creation., Diversified portfolio including Fixed Deposits, Mutual Funds, direct stocks, and global investments., Power of compounding and starting early are crucial for long-term financial success.