തന്ത്രപ്രധാന നീക്കം: അതിർത്തികളിലെ റെയിൽ വികസനത്തിന് 45,000 കോടിയുടെ പദ്ധതി

#Money Desk
.
.

തിർത്തികളിൽ റെയിൽവേ വികസനത്തിനായി വൻ പദ്ധതിയുമായി സർക്കാർ. ചൈന, പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലാണ് 45,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നത്. പ്രാദേശിക യാത്രാ സൗകര്യവും സൈനിക നീക്കവും സുഗമമാക്കുകയാണ് ലക്ഷ്യം. വരും വർഷങ്ങളിൽ നടപ്പാക്കാനിരിക്കുന്ന റെയിൽ വികസന പദ്ധതി തുകയുടെ 22 ശതമാനത്തോളം വരുമിത്. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റെയിൽ പാതകൾക്കും പാലങ്ങൾക്കുമായി നീക്കിവെച്ചിട്ടുള്ള 32,000 കോടി രൂപയുടെ പദ്ധതികൾക്ക് പുറമെയാണിത്.

ഹിമാലയം, സിലിഗുരി കോറിഡോർ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ അതിവേഗ സൈനിക നീക്കം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ചൈനയുമായി ആറ് വർഷം മുമ്പുണ്ടായ സംഘർഷത്തിന് ശേഷം നിലവിൽ സ്ഥിതി ശാന്തമാണെങ്കിലും ജാഗ്രത തുടരുകയാണ്.

അതിർത്തി രാജ്യം

ഗുണഭോക്താക്കളായ

സംസ്ഥാനങ്ങൾ

പാകിസ്ഥാൻ

പഞ്ചാബ്, രാജസ്ഥാൻ

ചൈന

ഹിമാചൽ പ്രദേശ്,

അരുണാചൽ പ്രദേശ്

(വടക്കുകിഴക്കൻ

സംസ്ഥാനങ്ങൾ)

ബംഗ്ലാദേശ്

പശ്ചിമ ബംഗാൾ,

അസം, വടക്കുകിഴക്കൻ

സംസ്ഥാനങ്ങൾ

പത്ത് വർഷം മുമ്പ് തുടങ്ങിവെച്ച പദ്ധതികളുടെ തുടർച്ചയായാണ് പുതിയവ ആസൂത്രണം ചെയ്തിട്ടുള്ളത്.

പുതിയ ട്രാക്കുകൾ, പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ നിർമാണവും നിലവിലുള്ള ശൃംഖലയുടെ പുതുക്കലും ലക്ഷ്യമിടുന്നു. കശ്മീർ താഴ്‌വരയെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലം ഈയിടെയാണ് ഉദ്ഘാടനം ചെയ്തത്. പാക് അതിർത്തിയിൽ 1,450 കിലോമീറ്റർ പുതിയ റോഡുകളും ഡോക്ലാം മേഖലയിലെ വികസനവും മുൻഗണനാ പട്ടികയിലുണ്ട്.

ഇന്ത്യയുടെ നീക്കം ചൈനയുടെ അതിർത്തി വികസനത്തോടുള്ള പ്രതികരണം കൂടിയാണ്. 2017ലെ ഡോക്ലാം തർക്കത്തിന് ശേഷം ചൈന അവരുടെ ഭാഗത്ത് വിമാനത്താവളങ്ങൾ, ഹെലിപാഡുകൾ തുടങ്ങിയവ നിർമിച്ചിട്ടുണ്ട്. പട്ടാളത്തെ അതിവേഗമെത്തിക്കാൻ ചൈനയ്ക്ക് അതിലൂടെ കഴിയും. ഇതിന് ബദലായുള്ള നീക്കമാണ് റെയിൽ പദ്ധതി.

Content Highlights: Allocation of ₹45,000 crore for border railway infrastructure., Focus on enhancing military mobility and regional connectivity., Project covers borders with China, Pakistan, and Bangladesh., Complements existing ₹32,000 crore projects in Northeast India., Strategic response to regional infrastructure developments.