സമഗ്ര പരിരക്ഷക്കായി ഐസിഐസിഐ ലൊംബാര്‍ഡ് ഐഎആര്‍ സുപ്രീം അവതരിപ്പിച്ചു

മുംബൈ: 120ലേറെ കവറേജുകള്‍ നല്‍കുന്ന ഓള്‍ റിസ്‌ക് ഇന്‍ഷുറന്‍സായ ഐഎആര്‍ സുപ്രീം അവതരിപ്പിച്ച് ഐസിഐസിഐ ലൊംബാര്‍ഡ്.
ഉത്പാദന, ഉത്പാദനേതര മേഖലകളിലെ ബിസിനസുകള്‍ക്കായി പുതിയതായി വരുന്ന റിസ്‌കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്‍ഷുറന്‍സ് രൂപകല്പന ചെയ്തിട്ടുള്ളത്. പരമ്പരാഗത പോളിസികളില്‍നിന്ന് വ്യത്യസ്തമായി സമഗ്രമായ കവറേജ് ഉറപ്പാക്കുന്നു.
സാമഗ്രികളുടെ നാശനഷ്ടം, യന്ത്ര തകരാര്‍, ബിസിനസ് തടസ്സം എന്നിവയുള്‍പ്പടെ ഒന്നിലധികം വിഭാഗങ്ങളില്‍ അനുയോജ്യമായ കവറേജ് വാഗ്ദാനം ചെയ്യുന്നതാണ് പോളിസി. ക്ലെയിമുകളുടെ പരിധിയില്ലാത്ത പുനഃസ്ഥാപനം പോളിസി പുതുക്കലിന്റെ ഗ്യാരണ്ടി, റിസ്‌ക് വിലയിരുത്തല്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ പോളിസി വാഗ്ദാനം ചെയ്യുന്നു.
ബിസിനസുകള്‍ നേരിടുന്ന റിസ്‌കുകള്‍ക്ക് പരിരക്ഷയും അതോടൊപ്പം സാമ്പത്തിക സംരക്ഷണവും ഉറപ്പാക്കേണ്ടത് പ്രധാനമായതിനാല്‍ ഈ വെല്ലുവിളികള്‍ക്കായി രൂപകല്പന ചെയ്തതാണ് ഐഎആര്‍ സുപ്രീം എന്ന് ഐസിഐസിഐ ലൊംബാര്‍ഡിന്റെ ചീഫ് കോര്‍പറേറ്റ് സൊലൂഷന്‍സ് ഗ്രൂപ്പ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ഉള്‍പ്പടെയുള്ളവയുടെ ചുമതലയുള്ള സന്ദീപ് ഗൊറാഡിയ പറഞ്ഞു.
വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക രംഗത്ത് ബിസിനസുകള്‍ സുരക്ഷിതമായും ചടുലമായും തുടരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഉയര്‍ന്നുവരുന്ന റിസ്‌കുകള്‍ ലഘൂകരിക്കുന്നതില്‍ അവരെ പിന്തുണയ്ക്കുന്നതിനാണ് ഐസിഐസിഐ ലൊംബാര്‍ഡിന്റെ ഐഎആര്‍ സുപ്രീം രൂപകല്പന ചെയ്തിരിക്കുന്നത്.
Content Highlights: ICICI Lombard Launches IAR Supreme: A First-of-Its-Kind All-Risk Insurance Solution.