ജിയോജിതിന് 149 കോടി രൂപ അറ്റാദായം

Geojit
Geojit

കൊച്ചി: 2023-24 സാമ്പത്തിക വര്‍ഷം ജിയോജിത് 149 കോടി രൂപ അറ്റാദായം നേടി. 624 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 39 ശതമാനമാണ് വര്‍ധന. 

നികുതിക്ക് മുന്‍പുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 119 കോടിയില്‍ നിന്നും 61 ശതമാനം വര്‍ദ്ധിച്ച് 2023-24സാമ്പത്തിക വര്‍ഷത്തില്‍ 192 കോടി രൂപയായി. അറ്റാദായം 101 കോടി രൂപ ആയിരുന്നത് 48 ശതമാനം ഉയര്‍ന്ന് 149 കോടി രൂപയായി.

2023-24 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ മൊത്തം വരുമാനം 209 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 79 ശതമാനത്തിന്റെ വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 117 കോടി രൂപയായിരുന്നു കമ്പനിയുടെ മൊത്തം വരുമാനം. നികുതിക്ക് മുന്‍പുള്ള ലാഭം മുന്‍ വര്‍ഷത്തെ 29 കോടി രൂപയില്‍ നിന്ന് 66 കോടി രൂപയിലെത്തി. 128ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അറ്റാദായം 30 കോടി രൂപയില്‍ നിന്ന് 73 ശതമാനം വര്‍ദ്ധിച്ച് 52 കോടി രൂപയായി.

ഓഹരിയൊന്നിന് 1.50 രൂപ (150 ശതമാനം)വീതം ലാഭവീതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ബിസിനസ്സ് വിപുലീകരിക്കുന്നതിനായി ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍(ഡിഐഎഫ്സി) 10ലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നതിനും ബോര്‍ഡ് അനുമതി നല്‍കി. ജിയോജിത്തിന് നിലവില്‍ 13 ലക്ഷത്തിലധികം  ഇടപാടുകാരുണ്ട്. 2024 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ഇടപാടുകാരുടെ ആസ്തി 93,000കോടി രൂപയാണ്.

Content Highlights: Geojit posts 48% rise in PAT in FY24 at ₹149 crore