ഐസിഐസിഐ ബാങ്ക് കേസില്‍ ദീപക് കൊച്ചാര്‍ അറസ്റ്റില്‍

മുംബൈ: വീഡിയോകോണ്‍ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ. ബാങ്ക് ക്രമംവിട്ട് വായ്പ അനുവദിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുന്‍ സി.ഇ.ഒ. ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തു.
ഡല്‍ഹിയിലെ ഇ.ഡി. ഓഫീസില്‍ വിളിച്ചുവരുത്തിയ അദ്ദേഹത്തെ തിങ്കളാഴ്ച രാത്രിയോടെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം അറസ്റ്റു ചെയ്യുകയായിരുന്നു.
വിഡിയോകോണിന് വ്യവസ്ഥകള്‍ ലംഘിച്ച് 1,875 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്പ അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബാങ്കിന്റെ മുന്‍ മേധാവി ചന്ദ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും പ്രതിക്കൂട്ടിലായത്.
ജനുവരിയില്‍ ഇ.ഡി 78 കോടിയുടെ ആസ്തി കേസുമായി ബന്ധപ്പെട്ട് താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു.
Content Highlights: