ജിയോജിത്തിന് 101 കോടി ലാഭം

Geojit
Geojit

കൊച്ചി: കേരളം ആസ്ഥാനമായുള്ള ധനകാര്യ സേവന കമ്പനിയായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് 2022-23 സാമ്പത്തിക വർഷം 101 കോടി രൂപയുടെ അറ്റാദായം നേടി. തൊട്ടു മുൻ വർഷം 154 കോടി രൂപയായിരുന്നു ലാഭം. 34 ശതമാനമാണ് ഇടിവ്. വരുമാനം 501 കോടി രൂപയിൽനിന്ന്‌ 11 ശതമാനം കുറഞ്ഞ് 448 കോടി രൂപയായി.

2023 ജനുവരി - മാർച്ച് പാദത്തിൽ ലാഭം 30 കോടി രൂപയും വരുമാനം 117 കോടി രൂപയുമാണ്. 64,500 കോടി രൂപയുടെ ആസ്തിയാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. കമ്പനിയുടെ ഓഹരിയുടമകൾക്ക് ഒരു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 1.50 രൂപ നിരക്കിൽ (150 ശതമാനം) ലാഭവീതം നൽകാൻ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തു.

Content Highlights: 101 crore profit for Geojit